ഗ്ലോബല്‍ ഹോക്കിന് 'ദി ബിസ്സ് 2015' പുരസ്‌കാരം.
ദുബായ്: യു.എ.ഇ. ആസ്ഥാനമായ ആരോഗ്യരക്ഷാ സ്ഥാപനം ഗ്ലോബല്‍ ഹോക്ക് ടെലിമെഡിസിന്‍ ആന്‍ഡ് ഡയഗ്‌നോസ്ടിക്‌സ് സെന്റര്‍നു വേള്‍ഡ് കോണ്‍ഫെഡെറേഷന്‍ ഓഫ് ബിസിനസ്സ് 'ദി ബിസ്സ് 2015 'പുരസ്‌കാരം നല്‍കി ആദരിച്ചു..
ലാസ് വെഗാസ് സീസര്‍ പാലസ് ഹോട്ടലില്‍ നടന്ന വിപുലമായ ചടങ്ങില്‍ വെച്ചാണ് ഗ്ലോബല്‍ ഹോക്കിനു 'ദി ബിസ്സ് 2015' പുരസ്‌കാരം നല്‍കിയത്.

ലോകത്തിലെ ഏറ്റവും വിലമതിക്കപ്പെടുന്ന ബിസിനസ്സ് അംഗീകൃത അവാര്‍ഡുകളില്‍ ഒന്നാണിത്. ഗ്ലോബല്‍ ഹോക്കിന്റെ തുടര്‍ച്ചയായുള്ള വിജയവും.
ആഗോള അംഗീകാരവും സ്ഥാപനത്തിന്റെ വളര്‍ച്ചയും, കൂടുതല്‍ നൂതന സാങ്കേതിക രീതിയിലുള്ള കേന്ദ്രങ്ങള്‍ ജി.സി.സി യിലുടനീളം ആരംഭിക്കുന്നതിനും പ്രചോദനമാകുമെന്ന് ഗ്ലോബല്‍ ഹോക്ക് ഡയറക്ടര്‍ ഡോ.നവാബ് ഷാഫി ഉല്‍ മുല്‍ക്ക് അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications