Get Updates
Get notified of breaking news, exclusive insights, and must-see stories!

ആഗോള പ്രവാസി കേരള സംഗമം കൊച്ചിയില്‍

കൊച്ചി: ആഗോള പ്രവാസി കേരളീയ സംഗമം ജനുവരി 16, 17 തിയതികളില്‍ കൊച്ചി ലേ മെറിഡിയനില്‍ നടക്കും. പ്രവാസി സമൂഹത്തിന്റെ പ്രതിനിധികളുമായും അംഗങ്ങളുമായും ആശയങ്ങള്‍ കൈമാറുന്നതിനും പ്രധാന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ വിവിധ ചര്‍ച്ചകള്‍ ഇതിന്റെ ഭാഗമായി നടത്തുന്നുണ്ട്. പ്രവാസി കേരളീയരുടെ വകുപ്പായ നോര്‍ക്കയും, നോര്‍ക്ക റൂട്‌സും ചേര്‍ന്നാണ് ആഗോള പ്രവാസി കേരളീയ സംഗമം നടത്തുന്നത്.

മറ്റ് സംസ്ഥാനങ്ങളിലും വിദേശങ്ങളിലുമുള്ള മലയാളികള്‍ക്ക് സര്‍ക്കാരുമായി നേരിട്ട് ആശയവിനിമയം നടത്തുന്നതിനും അവരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്ത് പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനും നയരൂപീകരണത്തില്‍ സഹായിക്കുന്നതിനും സ്വദേശത്തുതന്നെ ഗുണനിലവാരമുള്ള നിക്ഷേപാവസരങ്ങള്‍ കണ്ടെത്തുന്നതിനുമുള്ള ഇടമായിരിക്കം ഈ സംഗമമെന്ന് സംഘാടകര്‍ പറയുന്നു.

Global NRK Meet

23.6 ലക്ഷത്തിലേറെ മലയാളികള്‍ കേരളത്തിനു വെളിയില്‍ തൊഴില്‍ ചെയ്യുന്നുെണ്ടന്നും 50 ലക്ഷത്തോളം പേര്‍ ഇവരെ ആശ്രയിച്ചു കഴിയുന്നുണ്ടെന്നും പ്രവാസികാര്യ മന്ത്രി ശ്രീ കെ.സി.ജോസഫ് പറഞ്ഞു. പ്രവാസി മലയാളികളുടെ സാമൂഹ്യ-സാമ്പത്തിക-സാംസ്‌കാരിക സംഭാവനകള്‍ വിലമതിക്കാനാകാത്തതാണെന്നും അതുകൊണ്ടുതന്നെ അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

പല കാരണങ്ങളാല്‍ സ്വദേശത്തേക്കു മടങ്ങിയെത്തുന്നവരുടെ പുനരധിവാസവും തൊഴില്‍ ലഭ്യതയും ഉള്‍പ്പെടെയുള്ള വെല്ലുവിളികള്‍ക്ക് സത്വര പരിഹാരം കാണാനും കേരളത്തിനു വെളിയിലുള്ള മലയാളികളുടെ ക്ഷേമത്തിനും സൗകര്യങ്ങള്‍ക്കും പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കാനും സംഗമത്തിലൂടെ സാധിക്കുമെന്നാണ് കരുതുന്നത്.

ആയിരത്തോളം പ്രവാസി മലയാളികള്‍ പങ്കെടുക്കുമെന്നു കരുതപ്പെടുന്ന സംഗമത്തില്‍ മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടിയും മറ്റ് മന്ത്രിമാരും വിവിധ വകുപ്പുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുക്കും. സംഗമത്തിലേക്കുള്ള രജിസ്‌ട്രേഷന്‍ തുടരുകയാണ്. വിശദവിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും സംഗമത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ globalnrkmeet.com ല്‍ സൗകര്യമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+