ദുബായ് ഗ്ലോബല്‍ വില്ലേജ് നവംബര്‍ ഒന്നിനു മിഴിതുറക്കും
കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കൂടുതല്‍ രാജ്യങ്ങളുടെ പവലിയനുകള്‍ ഇത്തവണ ഗ്ലോബല്‍വില്ലേജിന്റെ ഭാഗമാകുന്നുണ്ട്.
ദുബായ്: ലോകം ഒരു കുടക്കീഴില്‍ എന്ന പ്രതീതി ജനിപ്പിച്ച് കൊണ്ട് 21ാം മത് ദുബായ് ഗ്ലോബല്‍ വില്ലേജ് നവംബര്‍ ഒന്നിനു പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിനു വ്യാപാര സ്ഥാപനങ്ങളും ഇന്ത്യയുള്‍പ്പെടെയുള്ള ഏതാണ്ട് 30 രാജ്യങ്ങളുടെ പവലിയനുകളുമായി ഈ ആഗോള ഗ്രാമം ഏപ്രില്‍ എട്ട് വരെയായിരിക്കും പ്രവര്‍ത്തിക്കുക.
1.7 കോടി ചതുരശ്രയടി വിസ്തീര്‍ണ്ണത്തില്‍ ഒരുക്കിയ ഗ്ലോബല്‍വില്ലേജില്‍ ആഗോള പ്രദര്‍ശനങ്ങളും വിവിധ കലാകായിക പ്രകടനങ്ങളും അരങ്ങേറും. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കൂടുതല്‍ രാജ്യങ്ങളുടെ പവലിയനുകള്‍ ഇത്തവണ ഗ്ലോബല്‍വില്ലേജിന്റെ ഭാഗമാകുന്നുണ്ട്.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള വിനോദ പരിപാടികളും വിവിധ മത്സരങ്ങളും ഗ്ലോബല്‍ വില്ലേജില്‍ ഒരുക്കിയതായി അധിക്രതര്‍ ഗ്ലോബല്‍വില്ലേജില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറയിച്ചു. ഓരോ രാജ്യത്തിന്റെ പവലിയനിലും ഒരുക്കിയിട്ടുള്ള വേദികളില്‍ അതാത് രാജ്യത്തിന്റെ തനത് കലകള്‍ കോര്‍ത്തിണക്കി കൊണ്ടുള്ള പരിപാടികളും ഗ്ലോബല്‍ വില്ലേജിന്റെ മുഖ്യവേദിയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തുന്ന മികച്ച കലാകാരന്മാരുടെ അഭ്യസ പ്രകടനങ്ങളും സന്ദര്‍ശകര്‍ക്ക് ഏറെ കൗതുകം ഉണര്‍ത്തും. 15 ദിര്‍ഹമാണ് പ്രവേശന ഫീസ്.

65 വയസ്സ് കഴിഞ്ഞവര്‍ക്കും മൂന്ന് വയസ്സിനു താഴെയുള്ള കുട്ടികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രവേശനം സൗജന്യമായിരിക്കും. ഒരെ സമയം 18,000 വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യുവാനുള്ള വിശാലമായ പാര്‍ക്കിംങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. വ്യാഴം വെള്ളി ദിവസങ്ങളിലും പ്രത്യേക ദിവസങ്ങളിലും വെടിക്കെട്ടും ഗ്ലോബല്‍വില്ലേജില്‍ അരങ്ങേറും.












Click it and Unblock the Notifications