നാഷനല്‍ ചെയര്‍മാന്‍ അബൂബക്കര്‍ അസ്ഹരിയുടെ അധ്യക്ഷതയില്‍ ഐ സി എഫ് മിഡില്‍ ഈസ്റ്റ് സെക്രട്ടറി അബ്ദുല്‍ അസീസ് മമ്പാട് ഉത്ഘാടനം ചെയ്തു.
കലയും സാഹിത്യവും മനുഷ്യ നന്മക്കായിരിക്കണമെന്നും, കലകള്‍ അവസാനിക്കുന്നിടത്ത് ഫാസിസം വളരുന്നത് ആപല്‍കരമാണെന്നും സാഹിത്യോത്സവ് അഭിപ്രായപ്പെട്ടു. അബൂദാബി, അല്‍ഐന്‍, ദുബായ്, ഷാര്‍ജ ,അജ്മാന്‍ , റാസല്‍ഖൈമ ഫുജൈറ, സെന്‍ട്രല്‍ എന്നീ എട്ട് സോണുകളില്‍ നിന്ന്് ജൂനിയര്‍, സെക്കണ്ടറി, സീനിയര്‍, ജനറല്‍ വിഭാഗങ്ങളിലായി അഞ്ഞൂറ് പ്രതിഭകള്‍ മാറ്റുരച്ചു. മാപ്പിളപ്പാട്ട്, മാലപ്പാട്ട്, മദ്ഹ് ഗാനം, അറബി ഗാനം, ദഫ് മുട്ട്, പ്രബന്ധ രചന, കഥാ കവിതാ രചന, ഇംഗ്ലീഷ്, മലയാളം പ്രസംഗങ്ങള്‍ ഡിജിറ്റല്‍ ഡിസൈനിംഗ്, ഡോക്യുമെന്ററി തുടങ്ങി നാല്‍പത് ഇനങ്ങളിലാണ് മത്സരങ്ങള്‍ നടന്നത്, യുഎഇ യിലെ 154 യൂനിറ്റ് 37 സെക്ടര്‍, 8 സോണ്‍ സാഹിത്യോത്സവുകള്‍ക്ക് ശേഷമാണ് നാഷനല്‍ സാഹിത്യോത്സവ് നടന്നത്.
ഷാഫിഇയ്യ, നുഅമാനിയ്യ, ബൂസൂരിയ്യ, ഹദ്ദാദിയ്യ, ഉമരിയ്യ, റസ്‌വിയ്യ, റൂമിയ്യ , എന്നീ ഏഴു വേദികളിലായാണ് മത്സരങ്ങള്‍ സജ്ജീകരിച്ചത്. പി ശശീന്ദ്രന്‍ (ചീഫ് മാതൃഭൂമി ഗള്‍ഫ് ),ശരീഫ് കാരശ്ശേരി (മാനേജര്‍ ഗള്ഫ് സിറാജ് ) എം സി എ നാസര്‍ (മീഡിയ വണ്‍) സയ്യിദ് ഇസ്മാഈല്‍ ബുഖാരി, ഹമീദ് പരപ്പ , ഹമീദ് ഈശ്വരമംഗലം , അബ്ദുല്‍ ഖാറദര്‍ സഖാഫി , കബീര്‍ മാസ്റ്റര്‍ , എ കെ അബ്ദുല്‍ ഹക്കീം ,മുഹമ്മദ് മാസ്റ്റര്‍ എന്നിവര്‍ സംബന്ധിച്ചു