ഷാര്‍ജയില്‍ ഗോഡൗണില്‍ തീപിടിത്തം!
വ്യവസായ മേഖല രണ്ടില്‍ പ്രവര്‍ത്തിക്കുന്ന ഗോഡൗണിനാണ് തീ പിടിച്ചത്.
ഷാര്‍ജ: ശനിയാഴ്ച രാത്രി 9 മണിയോടെയാണ് ഷാര്‍ജ വ്യവസായ മേഖലയിലെ ഗോഡൗണില്‍ തീ പടര്‍ന്നത്. സ്‌ക്രാപ്പ് വസ്തുക്കള്‍ സൂക്ഷിച്ച ഗോഡൗണിലെ തീ പിന്നീട് പടര്‍ന്ന് പിടിക്കുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ പോലീസും സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരും ഏറെ നേരം നടത്തിയ പരിശ്രമത്തിന്റെ ഫലമായി തീ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചു.
വ്യവസായ മേഖല രണ്ടില്‍ പ്രവര്‍ത്തിക്കുന്ന ഗോഡൗണിനാണ് തീ പിടിച്ചത്. വിവിധ യൂണിറ്റുകളില്‍ നിന്നും കൂടുതല്‍ സിവില്‍ ഡിഫന്‍സ് വാഹനങ്ങള്‍ സംഭവ സ്ഥലത്തെത്തിച്ച് കൂടുതല്‍ വലിയ അപകടമില്ലാതെ തീ അണക്കാന്‍ സാധിച്ചതായി ഷാര്‍ജ സിവില്‍ ഡിഫന്‍സ് വിഭാഗം ഡയറക്ടര്‍ ജനറല്‍ കേണല്‍ സാമി ഖാമിസ് അല്‍ നഖ്ബി അറിയിച്ചു.

തീ പിടിത്തമുണ്ടാവാനുള്ള കാരണം വ്യക്തമല്ല. പോലീസ് അന്യേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ ലക്ഷക്കണക്കിന് ദിര്‍ഹത്തിന്റെ നാശനഷ്ടങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications