പെരുന്നാളിന് നാട്ടിലെത്താന്‍ റേഡിയോ സ്‌റ്റേഷന്റെ സഹായ ഹസ്തം
ദുബായ്: യു.എ.യി ലെ പ്രമുഖ മലയാള റേഡിയോ സ്‌റ്റേഷനായ ഗോള്‍ഡ് 101.3 എഫ്.എമ്മി ന്റെ 'ഗോള്‍ഡ് ഹോം ഫോര്‍ ഈദ് 'എന്ന പരിപാടിയിലൂടെ തിരഞ്ഞെടുക്കപ്പെട്ട ശ്രോതാക്കളുടെ സംഘം നാട്ടില്‍ ഈദ് ആഘോഷിക്കുന്നതിന്ന് വെള്ളിയാഴ്ച യാത്ര തിരിക്കും.
മൂന്ന് ആഴ്ചകളിലായി വിവിധ ഷോകളിലൂടെ ലഭിച്ച സന്ദേശങ്ങളില്‍ നിന്നാണ് അര്‍ഹതപ്പെട്ടവരെ കണ്ടെത്തിയത്. പല കാരണങ്ങളാല്‍ പെരുന്നാളിന് നാട്ടില്‍ പോകാന്‍ സാധിക്കാതിരുന്ന ശ്രോതാക്കള്‍ക്ക് സൗജന്യ വിമാന ടിക്കറ്റ് ആണ് ഗോള്‍ഡ് എഫ്എം സമ്മാനമായി നല്‍കുന്നത്.

ഗോള്‍ഡ് എഫ്എമ്മിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് ഹോം ഫോര്‍ ഈദ് എന്ന പരിപാടി ഒരുക്കിയത്. വെള്ളിയാഴ്ച രാത്രി നാട്ടിലേക്ക് പോകുന്ന സംഘം കുടുംബത്തോടൊപ്പം പെരുന്നാള്‍ ആഘോഷിച്ച ശേഷം വ്യാഴാഴ്ച തിരിച്ചെത്തും.












Click it and Unblock the Notifications