Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരിച്ചുകയറി സ്വര്‍ണവില; 41000 കടന്ന് കുതിക്കുന്നു, യുഎഇയിലും വില കൂടി, ട്രെന്‍ഡ് മാറി

കേരളത്തില്‍ സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. കഴിഞ്ഞ ദിവസം ഇടിവ് രേഖപ്പെടുത്തിയ പിന്നാലെയാണ് വര്‍ധന. 41000 രൂപ പിന്നിട്ട് കുതിക്കുകയാണ് സ്വര്‍ണം. ഗള്‍ഫ് രാജ്യങ്ങളിലും സ്വര്‍ണവില വര്‍ധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ യുഎഇയില്‍ സ്വര്‍ണം വാങ്ങുന്നവരുടെ എണ്ണത്തില്‍ ചെറിയ കുറവ് വന്നിട്ടുണ്ടെന്നു റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

വില കുറയുമോ എന്ന് കാത്തിരിക്കുകയാണ് ഉപഭോക്താക്കള്‍. ആഗോള സാമ്പത്തിക മാന്ദ്യമാണ് സ്വര്‍ണവിലയുടെ വര്‍ധനവിന് കാരണമായി പറയുന്നത്. അമേരിക്കന്‍ കേന്ദ്ര ബാങ്കിന്റെ ചില തീരുമാനങ്ങളും ഇതിന് കാരണമാണ്. രൂപയുടെ മൂല്യത്തകര്‍ച്ചയാണ് മറ്റൊരു വെല്ലുവിളി. സ്വര്‍ണത്തിന്റെ പുതിയ വില സംബന്ധിച്ച് അറിയാം...

1

ഓരോ വര്‍ഷവും സ്വര്‍ണവിലയില്‍ വലിയ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. ഘട്ടങ്ങളായി ഉയരുന്നതാണ് ട്രെന്‍ഡ്. 2023ല്‍ സ്വര്‍ണവിലയില്‍ വലിയ മാറ്റമുണ്ടാകുമെന്നാണ് പ്രവചനങ്ങള്‍. ആഗോള സാമ്പത്തിക മാന്ദ്യമാണ് ഇതിന് കാരണമായി പറയുന്നത്. ലോകത്തെ എല്ലാ രാജ്യങ്ങളും സാമ്പത്തിക പ്രതിസന്ധിയെ പ്രതീക്ഷിക്കുന്നുണ്ട്. വന്‍കിട കമ്പനികള്‍ ചെലവ് ചുരുക്കല്‍ നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു.

2

കേരളത്തില്‍ സ്വര്‍ണം ഗ്രാമിന് 5090 രൂപയായി വെള്ളിയാഴ്ച കുറഞ്ഞിരുന്നു. ഇന്ന് 40 രൂപ വര്‍ധിച്ചു. 5130 രൂപയാണ് ശനിയാഴ്ചത്തെ വില. ഒരു പവന്‍ സ്വര്‍ണത്തിന് വെള്ളിയാഴ്ച 40720 രൂപയായിരുന്നു വില. വ്യാഴാഴ്ചയില്‍ നിന്ന് കുറഞ്ഞാണ് ഈ വിലയില്‍ എത്തിയിരുന്നത്. എന്നാല്‍ ശനിയാഴ്ച 41040 രൂപയാണ് വില. വീണ്ടും 41000 കടന്നിരിക്കുകയാണിപ്പോള്‍.

3

കേരളത്തില്‍ ഇനി സ്വര്‍ണം പവന് 40000 രൂപയില്‍ കുറയാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. ഘട്ടങ്ങളായി വര്‍ധിക്കാനാണ് സാധ്യത. ഈ വര്‍ഷം പത്ത് ഗ്രാം സ്വര്‍ണത്തിന് 60000 രൂപയിലെത്തുമെന്നാണ് നിരീക്ഷകര്‍ അഭിപ്രായപ്പെട്ടത്. നിലവില്‍ പത്ത് ഗ്രാം സ്വര്‍ണത്തിന് 51300 രൂപയാണ്. ഇതാകട്ടെ, വിവാഹ ആവശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് സ്വര്‍ണം വാങ്ങുന്നവര്‍ക്ക് വലിയ തിരിച്ചടിയാകും.

4

സ്വര്‍ണവില കൂടുന്നു എന്ന ട്രെന്‍ഡ് നിലനില്‍ക്കുന്നതിനാല്‍ അഡ്വാന്‍സ് ബുക്കിങ് സംവിധാനം ഉപയോഗപ്പെടുത്തുകയാണ് ഉപഭോക്താക്കള്‍ ചെയ്യുക. സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് ഇപ്പോള്‍ നല്ല സയമാണ് എന്ന് പറയാം. നിലവിലുള്ള വിലയിലേക്കാള്‍ 1000 രൂപയിലധികം കുറവ് വരുത്തിയാണ് വില്‍പ്പന നടക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളിലും സ്വര്‍ണവില വര്‍ധിക്കുന്നു എന്നതാണ് ട്രെന്‍ഡ്.

5

ദുബായില്‍ സ്വര്‍ണവില ഉയരുകയാണ്. 22 ക്യാരറ്റ് സ്വര്‍ണം ഗ്രാമിന് 209.25 ദിര്‍ഹമാണ് വില. 1.50 ദിര്‍ഹമാണ് വര്‍ധിച്ചിരിക്കുന്നത്. എട്ട് ഗ്രാം സ്വര്‍ണത്തിന് 1674 ദിര്‍ഹവും പത്ത് ഗ്രാം സ്വര്‍ണത്തിന് 2092 ദിര്‍ഹവുമാണ് വില. നേരിയ വര്‍ധനവാണ് പലപ്പോഴും രേഖപ്പെടുത്തുന്നത്. അതേസമയം, ഒരു മാസത്തെ കണക്കോ വര്‍ഷത്തെ കണക്കോ നോക്കിയാല്‍ വിലയില്‍ വലിയ അന്തരം പ്രകടമാകും.

6

അതേസമയം, യുഎഇയില്‍ സ്വര്‍ണം വാങ്ങുന്ന ട്രെന്‍ഡില്‍ അല്‍പ്പം മാറ്റം വന്നിട്ടുണ്ട്. വില കുറയുമോ എന്ന് കാത്തിരിക്കുകയാണ് ഉപഭോക്താക്കള്‍. 200 ദിര്‍ഹം എന്ന വിലയാണ് കഴിഞ്ഞ വര്‍ഷമുണ്ടായിരുന്നത്. ഈ വേളയില്‍ സ്വര്‍ണ വില്‍പ്പനയില്‍ നേട്ടവുമുണ്ടായിരുന്നു. എന്നാല്‍ ജനുവരി ആരംഭിച്ച മുതല്‍ വില്‍പ്പന അല്‍പ്പം മന്ദഗതിയിലായിട്ടുണ്ട്.

7

അമേരിക്കന്‍ കേന്ദ്രബാങ്ക് പണപ്പെരുപ്പം നിയന്ത്രിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുകയാണ്. ഡോളറിന്റെ ശക്തി ക്ഷയിക്കുമോ എന്ന ആശങ്ക നിക്ഷേപകര്‍ക്കിടയിലുണ്ട്. സാമ്പത്തിക മാന്ദ്യ ഭീതിയുള്ളതിനാല്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നു. സുരക്ഷിത നിക്ഷേപമായിട്ടാണ് ബിസിനസ് ലോകം സ്വര്‍ണത്തെ കാണുന്നത്. ഇതെല്ലാം സ്വര്‍ണത്തിന് വില കയറാന്‍ കാരണമാണ്. മാത്രമല്ല, രൂപയുടെ മൂല്യം ഉയരാത്തതും വെല്ലുവിളിയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+