Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയില്‍ നിന്നും 10 ഗ്രാം സ്വർണം വാങ്ങിയാല്‍ 1 ഗ്രാം 'ഫ്രീ': വന്‍ വ്യത്യാസം, പക്ഷെ ശ്രദ്ധിക്കേണ്ടത് എന്ത്

കൊച്ചി: സംസ്ഥാനത്തെ സ്വർണ വില തുടർച്ചയായ രണ്ടാം ദിവസവും വർധിച്ചിരിക്കുകയാണ്. പവന് 400 രൂപയാണ് ഇന്ന് വർധിച്ചിരിക്കുന്നത്. ഇതോടെ പവന് 44,960 രൂപയായി. ഗ്രാമിന് 50 രൂപ വര്‍ധിച്ച് 5620 രൂപ എന്ന നിരക്കിലുമാണ് വില്‍പ്പന നടക്കുന്നത്. ചൊവ്വാഴ്ച 44,560 രൂപയായിരുന്നു ഒരു പവന്റെ വില. കഴിഞ്ഞ ദിവസവും സ്വർണ വിലയില്‍ വർധനവുണ്ടായിരുന്നു.

ഗ്രാമിനു 30 രൂപയും പവന് 240 രൂപയുമായിരുന്നു ഇന്നലെ വർധിച്ചത്. ഇതോടെ രണ്ട് ദിവസം കൊണ്ട് മാത്രം ഗ്രാമിന് 80 രൂപയും പവന് 640 രൂപയും കൂടി. ഏപ്രില്‍ അഞ്ചിനായിരുന്നു സ്വർണ വില റെക്കോർഡ് നിരക്കായ 45000 ത്തില്‍ എത്തിയത്. അടുത്ത ദിവസം തന്നെ സ്വർണ വില വീണ്ടും ഈ പരിധി ഭേദിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

 gold-rate

ഇന്ത്യയില്‍ മാത്രമല്ല, സമീപ ദിവസങ്ങളില്‍ അന്തർദേശീയ തലത്തിലും സ്വർണത്തിന്റെ കാര്യത്തില്‍ വലിയ ഏറ്റക്കുറിച്ചിലാണ് ഉണ്ടായിരിക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ വിപണിയെ അപേക്ഷിച്ച് മറ്റ് പല രാജ്യങ്ങളിലും വില വലിയ തോതില്‍ കുറവാണ്. അത്തരത്തിലൊരു രാജ്യമാണ് യു എ ഇ. നിരവധി മലയാളികളാണ് യു എ ഇയില്‍ നിന്നും സ്വർണം വാങ്ങാറുള്ളത്.

എന്നാല്‍ ദുബായില്‍ നിന്നും കൊണ്ടുവരാന്‍ കഴിയുന്ന സ്വർണത്തിന് നിയന്ത്രണങ്ങളുണ്ടെന്ന കാര്യം ഉള്‍പ്പടേ ഇതോടൊപ്പം തന്നെ ഓർക്കേണ്ടതാണ്. ആ പരിധി കഴിഞ്ഞാല്‍ അധികം വരുന്ന സ്വർണത്തിന് കൃത്യമായ നികുതിയും നല്‍കേണ്ടി വരും. അതേസമയം, വിലക്കുറവിനോടൊപ്പം തന്നെ സ്വർണം വാങ്ങാന്‍ ദുബായി എന്തുകൊണ്ട് മികച്ചതാവുന്നുവെന്ന് വ്യക്തമാക്കുന്ന ഏതാനും കാരണങ്ങളാണ് ഇനി പറയുന്നത്.

സ്വർണ വിലയിലെ വ്യത്യാസം

ഇന്ത്യയിലേയും യു എ ഇയിലേയും സ്വർണ വിലയിലെ വ്യത്യാസത്തിന്റെ പ്രധാന കാരണം ഉയർന്ന ഇറക്കുമതി തീരുവയാണ്. കഴിഞ്ഞ ബജറ്റില്‍ ഇറക്കുമതി തീരുവയില്‍ അഞ്ച് ശതമാനത്തിന്റെ വർധനവായിരുന്നു വരുത്തിയത്. നിലവിൽ 7.5 ശതമാനമായിരുന്ന സ്വർണ്ണത്തിന്റെ ഇറക്കുമതി തീരുവ 12.5 ശതമാനമായാണ് ഉയർത്തിയത്.

യു എ ഇയില്‍ നിന്നും സ്വർണം വാങ്ങി നിയമപരമായും അല്ലാതെയും ഇന്ത്യയിലേക്ക് കടത്തുന്നവരുണ്ട്. 2230.00 യുഎഇ ദിർഹമാണ് (49,820 രൂപ) 10 ഗ്രാം 22 കാരറ്റ് സ്വർണം വാങ്ങാന്‍ യു എ ഇയില്‍ നല്‍കേണ്ട്. ഇന്ത്യയില്‍ അതേസമയം നല്‍കേണ്ടത് 5,5700. വിലയിലെ വ്യത്യാസം 5880. ഇതിലൂടെ നിങ്ങള്‍ക്ക് ഒരു ഗ്രാമോളം സ്വർണം അധികമായി വാങ്ങിക്കാന്‍ സാധിക്കും. അതായത് കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരു ഗ്രാം സ്വർണം 'ഫ്രീ'.

Job Vastu: എത്ര അലഞ്ഞിട്ടും ജോലിയൊന്നും ശരിയാവുന്നില്ലേ: വാസ്തുവില്‍ പറയുന്ന ഈ പരിഹാരങ്ങള്‍ ശ്രദ്ധിക്കൂ

സ്വർണത്തിന്റെ പരിശുദ്ധി

ദുബായിലെ സ്വർണ്ണത്തിന് വില കുറവിന് പുറമെ അതിന്റെ പരിശുദ്ധിയും കൂടുതലുമാണെന്ന ധാരണ പൊതുവേയുണ്ട്. ദുബായിൽ സ്വർണം വാങ്ങുമ്പോൾ ആഭരണങ്ങളുടെ പരിശുദ്ധിയും ഗുണനിലവാരവും സംബന്ധിച്ച് നിങ്ങള്‍ക്ക് യാതൊരു ആശങ്കയും വേണ്ട. ദുബായിൽ വിൽക്കുന്ന ഏതൊരു സ്വർണത്തിന്റെയും പരിശുദ്ധി സർക്കാർ ഏജന്‍സികള്‍ തന്നെ ഉറപ്പ് വരുത്തുന്നു.

നഗരത്തിലുടനീളമുള്ള ജ്വല്ലറികൾ അവർ വിൽക്കുന്ന ഇനങ്ങളിൽ സ്വർണ്ണത്തിന്റെ പരിശുദ്ധി ഹാൾമാർക്കിങ് ഉറപ്പാക്കേണ്ടത് നിർബന്ധമാണ്. അതോടൊപ്പം തന്നെ ഉപഭോക്താവ് ആവശ്യപ്പെടുകയാണെങ്കില്‍ എല്ലാ വിവരങ്ങളും നല്‍കുകയും വേണം.
എന്നാൽ നിലവില്‍ ഇന്ത്യയിലും സർക്കാർ നിർബന്ധമായി നടപ്പിലാക്കുന്ന ഹാള്‍മാർക്കിങ്ങിലൂടെ രാജ്യത്ത് വില്‍ക്കുന്ന ഓരോ സ്വർണത്തിന്റെയും പരിശുദ്ധി ഉറപ്പ് വരുത്തുന്നുണ്ട്.

 gold

വൈവിധ്യമാർന്ന കളക്ഷനുകള്‍

ദുബായ് ജ്വല്ലറികളുടെ പറുദീസയായിട്ടാണ് അറിയപ്പെടുന്നത് - നിങ്ങൾ ദുബായിൽ സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ, നഗരത്തിലുടനീളമുള്ള വിവിധ മാളുകളിലായി സ്ഥിതി ചെയ്യുന്ന വിവിധ അന്താരാഷ്ട്ര ബ്രാന്‍ഡ് ജ്വല്ലറികളില്‍ നിന്നും സ്വർണം വാങ്ങാം. അതിന് താല്‍പര്യമില്ലെങ്കില്‍ ദേര ഗോൾഡ് സൂക്കിലേക്ക് പോകാം.

ജ്വല്ലറികളുടെ നിര നിരയായി കിടക്കുന്ന ദുബായിലെ ഏറ്റവും പഴയ പരമ്പരാഗത മാർക്കറ്റാണ് ദേര സൂക്ക്. നിങ്ങൾ എവിടെ പോയാലും, ലോകമെമ്പാടുമുള്ള ഏറ്റവും ആധുനികവും പരമ്പരാഗതവുമായി ഡിസൈനുകളിലുള്ള ആഭരണങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. നാട്ടിലെ ജ്വല്ലറികളില്‍ ഇത്രയും വൈവിധ്യമാർന്ന കളക്ഷന്‍സ് നിങ്ങള്‍ക്ക് ലഭിക്കണമെന്നില്ല.

അന്താരാഷ്ട്ര സ്വർണ വില

ദുബായിലെ സ്വർണ്ണ വില അന്താരാഷ്ട്ര സ്വർണ വിലയെ അടിസ്ഥാനമാക്കിയുള്ളതാണ്, ഇത് നഗരത്തിലെ എല്ലാ സ്റ്റോറുകളിലും ഒരേ വില ഉറപ്പാക്കുന്നു. സ്റ്റോക്ക് മാർക്കറ്റിലെ വിലകൾ പോലെ അന്താരാഷ്‌ട്ര സ്വർണ വിലയിലും ഏറ്റക്കുറച്ചിലുണ്ടാകുന്നതിനാൽ, ദുബായിലെ സ്വർണം വാങ്ങുന്നവർക്ക് വിലയിടിവ് പ്രയോജനപ്പെടുത്താനും ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണം വാങ്ങാനും അവസരമൊരുക്കുന്നു.

പണിക്കൂലിയില്‍ വിലപേശല്‍

ദുബായിൽ നിന്നും സ്വർണം വാങ്ങുന്നത് ലാഭകരമാവുന്നതിനുള്ള മറ്റൊരു കാരണം, നിങ്ങൾക്ക് പണിക്കൂലിയില്‍(ആഭരണം നിർമ്മിക്കുന്നതിനുള്ള നിരക്കുകൾ) വില നിശ്ചയിക്കാം എന്നതാണ്. നിങ്ങൾ വാങ്ങുന്ന സ്വർണ്ണാഭരണങ്ങളുടെ തരത്തെയും നിങ്ങൾ വാങ്ങുന്ന ചില്ലറ വ്യാപാരിയെയും ആശ്രയിച്ച് മേക്കിംഗ് ചാർജുകൾ വ്യത്യാസപ്പെടുന്നു.

മാളുകളിലെ വലിയ ജ്വല്ലറികളില്‍ നിശ്ചിത പണിക്കൂലിയായിരിക്കും ഈടാക്കുക. എന്നാല്‍ ദുബായ് ഗോൾഡ് സൂക്കിലെ കടകളിൽ നിങ്ങൾക്ക് പണിക്കൂലിയുടെ കാര്യത്തില്‍ കഠിനമായി വിലപേശാം. ദുബായിലെ സ്വർണ്ണ വിലയും നിങ്ങൾ വാങ്ങുന്ന സ്വർണത്തിന്റെ അനുസരിച്ച്, നിങ്ങൾക്ക് മേക്കിംഗ് ചാർജ്ജ് ഗണ്യമായി കുറയ്ക്കാൻ കഴിയും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+