Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണ വില കുറഞ്ഞു... പ്രവാസികള്‍ക്ക് നല്ല അവസരം; കേരളത്തിലേക്കാള്‍ വന്‍ വിലക്കുറവ്

ദുബായ്: കേരളത്തില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണവില ഉയര്‍ന്ന് നില്‍ക്കുകയാണ്. ചൊവ്വാഴ്ച രേഖപ്പെടുത്തിയ വില തന്നെയാണ് ഇന്നും. പവന് 46400 രൂപയാണ് നല്‍കേണ്ടത്. ഗ്രാമിന് 5800 രൂപയും. നാളെ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കാന്‍ പോകുന്ന ബജറ്റ് സ്വര്‍ണ വിപണിക്കും നിര്‍ണായകമാണ്. ഇറക്കുമതി നികുതി കുറയ്ക്കണമെന്ന ജ്വല്ലറി വ്യാപാരികളുടെ ആവശ്യം കേന്ദ്രം പരിഗണിക്കുമോ എന്നറിയില്ല.

അതേസമയം, പ്രവാസികള്‍ക്ക് ഇന്ന് സന്തോഷ വാര്‍ത്തയാണ് വന്നിരിക്കുന്നത്. യുഎഇയില്‍ സ്വര്‍ണവില കുറഞ്ഞു. നാട്ടിലേക്ക് വരുന്ന പ്രവാസികള്‍ പലരും ആഭരണങ്ങള്‍ വാങ്ങാറുണ്ട്. ഇന്ന് അവര്‍ക്ക് നല്ല ദിവസമാണ്. ജ്വല്ലറികള്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളില്‍ ഭാഗമായ പ്രവാസികള്‍ക്കും ഇന്നത്തെ ദിവസം സ്വര്‍ണം വാങ്ങാന്‍ തിരഞ്ഞെടുക്കാം.

uae-gold-rate

കേരളത്തില്‍ നിന്ന് സ്വര്‍ണം വാങ്ങുന്നതിലേക്കാള്‍ ലാഭം യുഎഇയില്‍ നിന്ന് വാങ്ങുന്നതാണ്. രണ്ട് ലാഭമാണ് ഇക്കാര്യത്തില്‍ എടുത്ത് പറയാവുന്നത്. ഒന്ന് വിലക്കുറവാണ്. കേരളത്തിലേക്കാള്‍ വളരെ വിലക്കുറവാണ് യുഎഇ ഉള്‍പ്പെടെയുള്ള ജിസിസി രാജ്യങ്ങളിലെ സ്വര്‍ണത്തിന്. മാത്രമല്ല, ലോകത്തെ ഏത് തരം ഡിസൈനുകളിലെ ആഭരണങ്ങളും ദുബായില്‍ കിട്ടുമെന്നാണ് മറ്റൊരു പ്രത്യേകത.

യുഎഇയില്‍ ഇന്ന് സ്വര്‍ണവില കുറഞ്ഞു. അര ദിര്‍ഹമാണ് കുറഞ്ഞത്. 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 246.25 ദിര്‍ഹമാണ് വില. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 228 ദിര്‍ഹവും. മലയാളികള്‍ കൂടുതലും 22 കാരറ്റ് സ്വര്‍ണമാണ് വാങ്ങാറ്. കേരളത്തില്‍ ഒരു ഗ്രാം സ്വര്‍ണത്തിന് 5800 രൂപ കൊടുക്കണമെങ്കില്‍ ദുബായില്‍ ഇന്ന് നല്‍കേണ്ടത് 5150 രൂപയാണ്. മൂല്യത്തിന് അനുസരിച്ച് നേരിയ വ്യത്യാസമുണ്ടായേക്കാം.

ലോകോത്തര സ്വര്‍ണ വിപണിയാണ് ദുബായിലേത്. ലോകത്തെ ഏത് രാജ്യങ്ങളിലെയും ഡിസൈനിലുള്ള ആഭരണങ്ങള്‍ ഇവിടെ ലഭിക്കും. മാത്രമല്ല, ജ്വല്ലറികള്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കുകയും ചെയ്യുന്നുണ്ട്. പ്രവാസികളില്‍ മിക്കവരും ജ്വല്ലറികളിലെ വിവിധ പദ്ധതികളുടെ ഭാഗമാകുകയും ചെയ്യും. നാട്ടിലേക്ക് വരുമ്പോള്‍ സ്വര്‍ണം വാങ്ങാമെന്ന് കണക്കുകൂട്ടിയാണ് ഇത്തരം പദ്ധതികളില്‍ ചേരുക.

വരും ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ മാറ്റമുണ്ടാകുമോ എന്നറിയാന്‍ അമേരിക്കയിലെ സാമ്പത്തിക സാഹചര്യം നിരീക്ഷിക്കുകയാണ് എല്ലാവരും. അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ നിര്‍ണായക അവലോകന യോഗം ചേരുകയാണ്. പലിശ നിരക്കില്‍ മാറ്റം വരുത്തണമോ എന്ന് യോഗം തീരുമാനിക്കും. നിരക്ക് കുറച്ചാല്‍ സ്വര്‍ണവില ഉയരാനാണ് സാധ്യത.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+