ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങിയാല്‍ ഒട്ടേറെ നേട്ടം; ധനലാഭം മാത്രമല്ല... അറിയാം വിശദാംശങ്ങള്‍
ദുബായ്: ആഗോള ഷോപ്പിങ് രംഗത്ത് മികച്ചു നില്‍ക്കുന്ന നഗരമാണ് ദുബായ്. ഇവിടെ നിന്ന് സ്വര്‍ണം വാങ്ങുന്നവര്‍ക്ക് ഒട്ടേറെ ലാഭങ്ങളുണ്ട്. കേരളത്തിലേക്കാള്‍ വിലക്കുറവാണ് ദുബായിലെ സ്വര്‍ണത്തിന് എന്നത് മാത്രമല്ല നേട്ടം. മികച്ച ഗുണനിലവാരവും വ്യത്യസ്ത ഡിസൈനുകളും സ്വര്‍ണ പ്രേമികളെ ദുബായിലേക്ക് ആകര്‍ഷിക്കുന്നു.
18, 22, 24 ക്യാരറ്റിലുള്ള സ്വര്‍ണമാണ് യുഎഇയില്‍ വില്‍ക്കുന്നത്. ഗോള്‍ഡ് ബാര്‍ ആണെങ്കില്‍ 24 ക്യാരറ്റും. സ്വര്‍ണത്തിന് ദുബായിലെ എല്ലാ ജ്വല്ലറികളിലും ഒരൊറ്റ വിലയാണ്. അതേസമയം, ഉപഭോക്താവ് ശ്രദ്ധിക്കേണ്ടത് പണിക്കൂലിയിലാണ്. വില പേശി പണിക്കൂലി കുറയ്ക്കാന്‍ ശ്രമിച്ചാല്‍ അത് ലാഭമാകും. നാല് ശതമാനം മുതല്‍ പണിക്കൂലിയാണ് എല്ലാ ജ്വല്ലറികളിലും.

അലങ്കാരം മാത്രമല്ല സ്വര്‍ണം. നിക്ഷേപം കൂടിയാണ്. അവശ്യഘട്ടത്തില്‍ വേഗത്തില്‍ പണമാക്കി മാറ്റാന്‍ സാധിക്കും. ദുബായിലെ പല ജ്വല്ലറികളും പഴയ സ്വര്‍ണം മാറ്റി വാങ്ങുമ്പോള്‍ വിലയില്‍ മാറ്റം വരുത്താറില്ല. ആജീവനാന്ത പണിക്കൂലി സൗജന്യമായിരിക്കും. ക്യാഷ് ബാക്ക് ഓഫറുകളും ജ്വല്ലറികള്‍ പ്രഖ്യാപിക്കാറുണ്ട്. മാത്രമല്ല, ഉപഭോക്താവിനെ ആകര്‍ഷിക്കാന്‍ വ്യത്യസ്ത സമ്പാദ്യ പദ്ധതികളും അവതരിപ്പിക്കുന്നു.
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാന്‍ പോകുന്നതിന് മുമ്പ് നിലവിലുള്ള ഓഫറുകളെ കുറിച്ച് അറിയുന്നത് നല്ലതാണ്. മേല്‍പ്പറഞ്ഞ കാര്യങ്ങളൊന്നും ശ്രദ്ധിച്ചില്ലെങ്കിലും കേരളത്തില സ്വര്‍ണ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ 12-15 ശതമാനം ലാഭം ജിസിസി രാജ്യങ്ങളില്‍ നിന്ന് സ്വര്‍ണം വാങ്ങുന്നവര്‍ക്ക് കിട്ടും. കുറഞ്ഞ വിലയില്‍ സ്വര്‍ണം കിട്ടണമെങ്കില്‍ മറ്റുചില കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണം.
സ്വര്‍ണം വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ടവ
സ്വര്‍ണവില കുറയാന്‍ കാത്തിരിക്കുന്നതിന് പുറമെ, പണിക്കൂലി വില പേശി കുറയ്ക്കാന്‍ ശ്രമിക്കണം. ഓരോ ജ്വല്ലറികളും ഓഫറുകള്‍ പ്രഖ്യാപിക്കാറുണ്ട്. ഇത് പരിശോധിച്ചുവേണം ജ്വല്ലറികളിലെത്താന്‍. ഏതെങ്കിലും അവസരത്തില്‍ സ്വര്‍ണം വില്‍ക്കേണ്ടി വരുമ്പോള്‍ വിലയിലുണ്ടാകുന്ന മാറ്റങ്ങള്‍ എന്തൊക്കെയാണ് എന്ന് സ്വര്‍ണം വാങ്ങുന്ന സമയം തന്നെ ചോദിച്ചറിയണം. വാറണ്ടി, പരിശുദ്ധി, പില്‍ക്കാല സേവനങ്ങള്‍ എന്നിവയും മനസിലാക്കണം.
ലോകത്ത് ഏറ്റവും കുറഞ്ഞ വിലയില്‍ സ്വര്‍ണം വില്‍ക്കുന്ന നഗരങ്ങളിലൊന്നാണ് ദുബായ്. ഇവിടെ സ്വര്‍ണത്തിന് ഇറക്കുമതി നികുതിയില്ല എന്നതാണ് എടുത്തുപറയേണ്ട കാര്യം. ടൂറിസ്റ്റുകള്‍ക്ക് വാറ്റ് തുക തിരിച്ചു നല്‍കുകയും ചെയ്യും. നൂറ് ശതമാനം തുക അഡ്വാന്‍സ് ബുക്ക് ചെയ്ത് വില കുറയുന്ന സമയം സ്വര്‍ണം വാങ്ങാനുള്ള അവസരവുമുണ്ട്. ബുക്ക് ചെയ്ത ശേഷം 180 ദിവസം വരെ മിക്ക ജ്വല്ലറികളും ഇതിന് സമയം അനുവദിക്കുന്നു.
കേരളത്തില്‍ ഇന്നത്തെ സ്വര്‍ണവില
കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരു പവന് 3000-4000 രൂപയുടെ കുറവ് ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങുമ്പോഴുണ്ടാകും. ഇന്ന് കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞിട്ടുണ്ട്. ഒരു പവന് 43240 രൂപയാണ് വില, ഒരു ഗ്രാമിന് 5405 രൂപയും. കഴിഞ്ഞ രണ്ടു ദിവസമായി 43320 രൂപയായിരുന്നു പവന് നല്‍കേണ്ടിയിരുന്നത്. 80 രൂപയാണ് ഇന്ന് പവന് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 10 രൂപയും.












Click it and Unblock the Notifications