അറ്റ്ലസ് രാമചന്ദ്രന് മോചിതനാകുന്നത് ശിക്ഷാകാലാവധി കഴിഞ്ഞോ?; കേന്ദ്രം എവിടെയായിരുന്നു?
Recommended Video

ദുബായ്: മലയാളി പ്രവാസി വ്യവസായിയായ അറ്റ്ലസ് രാമചന്ദ്രന് യുഎഇയിലെ ജയിലില്‍ നിന്നും മോചിതനാകുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ എവിടെയായിരുന്നെന്ന് പ്രവാസികള്‍. 2015 മുതല്‍ ജയിലില്‍ കഴിയുന്ന രാമചന്ദ്രന് 2018 ഓഗസ്ത് മാസത്തോടെ ജയില്‍ മോചിതനാകുമെന്നുറപ്പാണ്.
മൂന്നുവര്‍ഷം ജയില്‍ ശിക്ഷ ലഭിച്ച രാമചന്ദ്രന് ജയില്‍മോചിതനാകാന്‍ ഏതാനും മാസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. ഇത്രയുംകാലം രാമചന്ദ്രന്റെ മോചനത്തിനുവേണ്ടി കാര്യമായി ഒന്നും ചെയ്യാത്ത കേന്ദ്ര സര്‍ക്കാര്‍ ശിക്ഷാ കാലാവധി കഴിയുന്നതിന് മുന്‍പ് ഇടപെടുന്നത് ദുരൂഹമാണെന്ന് പ്രവാസികള്‍ പറയുന്നുണ്ട്.

ബന്ധുക്കളുടെ അപേക്ഷയെ തുടര്‍ന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് കേന്ദ്ര സര്‍ക്കാരിന് നല്കിയ അപേക്ഷയിലാണ് ഇപ്പോഴത്തെ നടപടിയുണ്ടായതെന്നാണ് അവകാശപ്പെടുന്നത്. ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി കൂടിയായ രാം മാധവ് ദുബായില്‍ നേരിട്ടെത്തി വിഷയത്തില്‍ ഇടപെട്ട് ബാങ്കുകാരമായി സംസാരിച്ച് ധാരണയിലെത്തിയെന്നും പറയുന്നു.
രാമചന്ദ്രന് വായ്പ എടുത്ത യു.എ.ഇയിലെ 22 ബാങ്കുകള്‍ നല്കിയ കേസുകള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും ഇനി ഒരു കേസ് കൂടി അവശേഷിക്കുന്നുണ്ട്. ഇതുകൂടി ഒത്തുതീര്‍പ്പായാല്‍ മാത്രമേ രാമചന്ദ്രന് ജയില്‍ മോചനത്തിന് വഴിതുറക്കൂ. ഒത്തുതീര്‍പ്പായില്ലെങ്കില്‍ രാമചന്ദ്രന് ഓഗ്സത് മാസത്തോടെ ജയില്‍ മോചിതനാകും. എന്നാല്‍, കേരളത്തിലെത്തണമെങ്കില്‍ പിന്നെയും കടമ്പകള്‍ കടക്കേണ്ടിവരുമെന്നുറപ്പാണ്.
-
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
അമ്പരപ്പിൽ സ്വർണ വിപണി, സ്വർണ്ണവിലയിൽ 17 വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവ്! -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ദുബായിൽ മാർച്ച് മാസത്തിൽ സ്വർണവില ഇടിഞ്ഞത് 100 ദിർഹത്തോളം; ഏപ്രിലിലും ട്രെൻഡ് തുടരുമോ? സാധ്യതകൾ -
ഗള്‍ഫില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ലേ..!? സ്വര്‍ണവില്‍പ്പന ഇടിയുന്നു... 70% കുറവ് -
ഇതുവരെ കൂടിയതൊന്നുമല്ല... സ്വര്‍ണത്തിന്റെ കുതിപ്പ് വരാനിരിക്കുന്നതേയുള്ളൂ... വെള്ളിക്കും വില കൂടും -
യുഎഇയിൽ പെട്രോൾ വില കുതിക്കുന്നു; പ്രവാസികളുടെ ബജറ്റ് താളം തെറ്റുമോ? -
യുഎഇ പെട്രോള്‍, ഡീസല്‍ വില കുത്തനെ കൂട്ടി; പ്രതിസന്ധി രൂക്ഷം എന്ന സൂചന, ഏപ്രില്‍ 1 മുതല്‍ -
യുഎഇയിൽ അധ്യാപകരാകാൻ സുവർണ്ണാവസരം! ഇന്ത്യൻ സ്കൂളിൽ വൻ നിയമനം; ഉടൻ അപേക്ഷിക്കൂ -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ്












Click it and Unblock the Notifications