Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായിലും ഷാര്‍ജയിലും മികച്ച ഡ്രൈവിങ്ങിന് 1000 ദിര്‍ഹം സമ്മാനം!!!

ദുബായ്: യുഎഇ റോഡുകളില്‍ നിയമം പാലിച്ച് വാഹനം ഓടിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത. ഇനിയുള്ള മുന്നു ദിനങ്ങള്‍ നിങ്ങളുടെ വാഹനത്തെ നിങ്ങള്‍ അറയാതെ ചിലര്‍ പിന്തുടരുന്നുണ്ടാകും. കാരണം മറ്റൊന്നുമല്ല നിങ്ങള്‍ നല്ല ഡ്രൈവറാണെങ്കില്‍ ആയിരം ദിര്‍ഹം സമ്മാനമായി ലഭിക്കും എന്നതാണ് കൗതുകം.

ദുബായ് ഷാര്‍ജ എമിറേറ്റുകളിലെ ഡ്രൈവര്‍മാര്‍ക്കാണ് സര്‍ക്കാര്‍ വകുപ്പുകളുടെ ആകര്‍ഷകമായ സമ്മാനം പ്രഖ്യാപിച്ചിരിക്കുന്നത്. ദുബായ് ആര്‍.ടി.എ, ഷാര്‍ജ പോലീസ് സംയുക്തമായാണ് പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. റോഡ് സുരക്ഷാ ബോധവല്‍കരണത്തിന്റെ ഭാഗമായാണ് റോഡില്‍ വാഹനങ്ങളുടെ ഓട്ടം നിരീക്ഷിക്കാന്‍ പ്രത്യേക ടീം ഇറങ്ങിയിരിക്കുന്നത്.

driving

പോലീസ് വാഹനങ്ങള്‍ ഉപേക്ഷിച്ച് സാധാരണ കാറുകളിലോ ജീപ്പിലോ നിങ്ങളെ പിന്തുടരുന്ന അധിക്രതര്‍ ക്യത്യമായ അകലം പാലിച്ചാണോ നിങ്ങള്‍ വാഹനം ഓടിക്കുന്നത്, വാഹനത്തില്‍ കുട്ടികളുണ്ടെങ്കില്‍ അവര്‍ക്ക് ഇരിക്കാന്‍ പിന്‍സീറ്റില്‍ പ്രത്യേകം ഇടം തയ്യാറാക്കിയിട്ടുണ്ടോ, വാഹനം ലൈന്‍ മാറ്റുമ്പോള്‍ ക്യത്യമായി സിഗ്‌നല്‍ നല്‍കുന്നുണ്ടോ, കാല്‍ നടയാത്രക്കാരെ പ്രത്യേകം പരിഗണിക്കുന്നുണ്ടോ തുടങ്ങി നിരവധി കാര്യങ്ങള്‍ അധിക്രതര്‍ ശ്രദ്ദിക്കും.

എല്ലാം ത്യപ്തിയാണെന്ന് തോന്നിയാല്‍ ഉടനെ നിങ്ങളുടെ വാഹനത്തെ മറികടന്ന് വാഹനം റോഡരികിലേക്ക് നിര്‍ത്താന്‍ ആവശ്യപ്പെടും. പിന്നെയാണ് ആദരിക്കല്‍ ചടങ്ങ്. ആയിരം ദിര്‍ഹം ക്യാഷ് പ്രൈസും ദുബായ് ആര്‍.ടി.എ, ഷാര്‍ജ പോലീസ് വകുപ്പുകളുടെ പ്രശംസാ പത്രം തുടങ്ങി നിരവധി അംഗീകാരങ്ങളും നിങ്ങളെ തേടി എത്തും. ഏപ്രില്‍ 3,4,5 തിയ്യതികളിലാണ് ഇത്തരത്തില്‍ മികച്ച ഡ്രൈവര്‍മാരെ കണ്ടെത്താന്‍ അധിക്രതര്‍ റോഡിലിറങ്ങുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+