പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് യുഎഇ
ദുബായ് : കൊവിഡിനെ തുടര്‍ന്ന് രാജ്യത്തെ താമസക്കാരുടെ സുരക്ഷിതത്വത്തിനായി ഏര്‍പ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും നീക്കുന്നതായി യു എ ഇ സര്‍ക്കാര്‍ ഞായറാഴ്ച അറിയിച്ചു. രണ്ടര വര്‍ഷത്തെ കര്‍ശനമായ കോവിഡ് നിയമങ്ങള്‍ക്കും മുന്‍കരുതല്‍ നടപടികള്‍ക്കുമാണ് യു എ ഇ സര്‍ക്കാര്‍ അവസാനം കുറിച്ചിരിക്കുന്നത് . മാസ്‌ക് ധരിക്കുന്നതടക്കമുള്ള നിയമങ്ങള്‍ക്കാണ് ഇപ്പോള്‍ ഇളവ് നല്‍കിയിരിക്കുന്നത് .
ആരാധനാലയങ്ങളും പള്ളികളും ഉള്‍പ്പെടെ തുറന്നതും അടച്ചതുമായ എല്ലാ സ്ഥലങ്ങളിലും മാസ്‌ക് ഓപ്ഷണല്‍ മാത്രമാണെന്ന് യു എ ഇ ആരോഗ്യ വിഭാഗം അറിയിച്ചു. എന്നാല്‍ ആശുപത്രികള്‍ അടക്കമുള്ള സ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാണ്. കോവിഡ് -19 ബാധിത കേസുകളുടെ എണ്ണവും ആശുപത്രികളിലെ ഒക്യുപ്പന്‍സി നിരക്കും നിരീക്ഷിച്ചുകൊണ്ടാണ് ണ്ടാം ഘട്ട ഇളവുകള്‍ക്ക് അംഗീകാരം നല്‍കിയതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കോവിഡുമായി ബന്ധപ്പെട്ട എല്ലാ നിയന്ത്രണങ്ങളും മുന്‍കരുതല്‍ നടപടികളും എടുത്തുകളഞ്ഞതായി ഞങ്ങള്‍ പ്രഖ്യാപിക്കുന്നു. ആരാധനാലയങ്ങള പള്ളികളിലും ഉള്‍പ്പെടെയുള്ള എല്ലാ തുറന്നതും അടച്ചതുമായ സൗകര്യങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് ഓപ്ഷണല്‍ ആയിരിക്കും. എന്നാല്‍ ആശുപത്രികള്‍ അടക്കമുള്ള സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാണ്- യു എ ഇ ആരോഗ്യ വിഭാഗം അധികൃതര്‍ അറിയിച്ചു.
നവംബര്‍ ഏഴ് മുതലാണ് പുതിയ ഇളവുകള്‍ പ്രാബല്യത്തില്‍ വരുക. പൊതു സ്ഥലങ്ങളിലേക്കും പരിപാടികളിലേക്കും പ്രവേശിക്കുന്നതിന് അല്‍ ഹൊസ്ന്‍ ഗ്രീന്‍ പാസ് ആവശ്യമില്ലെന്നും അധികൃതര്‍ അറിയിച്ചു. വാക്‌സിനേഷന്‍ സ്വീകരിച്ചതിന്റെയും കൊവിഡ് പരിശോധനാ ഫലങ്ങളുടെയും വിശദാംശങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള സംവിധാനം മാത്രമായിരിക്കും ഇനി മുതല്‍ അല്‍ ഹൊസന്‍ ആപ്ലിക്കേഷന്‍.
അതേസമയം കൊവിഡ് പരിശോധന കേന്ദ്രങ്ങളും ചികില്‍സാ കേന്ദ്രങ്ങളും പ്രവര്‍ത്തനം പതിവു രീതിയില്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കൊവിഡ് ബാധിച്ചവര്‍ അഞ്ചു ദിവസം ഐസൊലേഷനില്‍ കഴിയണമെന്ന നിബന്ധനയ്ക്ക് മാറ്റമില്ലെന്ന് ദേശീയ അടിയന്തര ദുരന്ത നിവാരണ സമിതി അറിയിച്ചു. കായിക മല്‍സരങ്ങളും മറ്റും സംഘടിപ്പിക്കുന്നവര്‍ക്ക് പരിപാടിയുടെ സ്വഭാവം അനുസരിച്ച് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകളും, വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകളും ആവശ്യപ്പെടാമെന്നും അധികൃതര്‍ വ്യക്തമാക്കി.












Click it and Unblock the Notifications