Get Updates
Get notified of breaking news, exclusive insights, and must-see stories!

64000ത്തില്‍ നിന്ന് കുത്തനെ ഇടിഞ്ഞു; നാട്ടിലേക്കാണേല്‍ ഇപ്പോള്‍ വിട്ടോ... ടിക്കറ്റ് നിരക്ക് അറിയാം

ദുബായ്: പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്തയാണ് വന്നിരിക്കുന്നത്. യുഎഇയില്‍ നിന്ന് നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കുറഞ്ഞു. നേരത്തെ അവധി കണക്കിലെടുത്ത് ലാഭം കൊയ്യാന്‍ വിമാന കമ്പനികള്‍ കുത്തനെ നിരക്ക് ഉയര്‍ത്തിയിരുന്നു.

എന്നാല്‍ ഇപ്പോള്‍ മറിച്ചാണ് സാഹചര്യം. 64000 വരെ ഈടാക്കിയിരുന്ന ടിക്കറ്റ് നിരക്കാണ് ഇപ്പോള്‍ 6500 രൂപയ്ക്ക് കിട്ടുന്നത്. ഇനി ചാര്‍ജ് കൂടാനുള്ള സാധ്യതയുണ്ട്. പ്രവാസികള്‍ക്ക് അവസരം മുതലെടുത്ത് കുറഞ്ഞ ചെലവില്‍ നാട്ടിലേക്ക് വരാനുള്ള സാഹചര്യമാണ് ഒരുങ്ങിയിരിക്കുന്നത്...

1

യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്ക് ഇപ്പോള്‍ കുറഞ്ഞിട്ടുണ്ട്. 300 ദിര്‍ഹമിന് വരെ ലഭിക്കുന്നുവെന്ന് ട്രാവല്‍ ഏജന്‍സികള്‍ പറയുന്നു. അതായത്, 6500 രൂപ മുടക്കിയാല്‍ നാട്ടിലെത്താം. കഴിഞ്ഞ ജൂലൈ-ആഗസ്റ്റ് മാസങ്ങളില്‍ കുത്തനെ ഉയര്‍ന്നിരുന്ന ടിക്കറ്റ് നിരക്കാണ് ഇപ്പോള്‍ താഴ്ന്നിരിക്കുന്നത്.

2

വേനലവധിക്ക് നാട്ടിലേക്ക് കൂടുതല്‍ പ്രവാസികള്‍ എത്തുമെന്ന് മനസിലാക്കി ജൂലൈ- ആഗസ്റ്റ് മാസങ്ങളില്‍ യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്ക് വിമാന കമ്പനികള്‍ ഉയര്‍ത്തിയിരുന്നു. 2000 മുതല്‍ 3000 വരെ ദിര്‍ഹമാണ് ഈടാക്കിയിരുന്നത്. അതായത്, 64000 രൂപ വരെ ഈടാക്കിയിരുന്നു. ഈ വേളയില്‍ നാട്ടില്‍ നിന്ന് തിരിച്ചുപോകുന്നവര്‍ക്ക് ഇതിന്റെ നാലിലൊന്ന് നിരക്കേ നല്‍കേണ്ടിയിരുന്നുള്ളൂ.

3

അതേസമയം, ഇപ്പോള്‍ നാട്ടില്‍ നിന്ന് യുഎഇയിലേക്കുള്ള ടിക്കറ്റ് നിരക്ക് കുത്തനെ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. കൊച്ചി - ദുബായ് യാത്രയ്ക്ക് 25000 രൂപ വരെ ചെലവ് വരുന്ന സാഹചര്യമുണ്ട്. അബുദാബിയിലേക്കും ഇതേ നിരക്കാണ്. യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്നതിന് ടിക്കറ്റ് നിരക്ക് കുറഞ്ഞിരിക്കുന്ന നിലവിലെ സാഹചര്യം അടുത്ത നവംബര്‍ വരെ തുടരും.

4

ഗള്‍ഫ് രാജ്യങ്ങളില്‍ ശൈത്യകാലത്ത് സ്‌കൂളുകള്‍ മൂന്നാഴ്ച അടിച്ചിടാറുണ്ട്. ഈ അവധിക്ക് ഒട്ടേറെ പ്രവാസി കുടുംബങ്ങള്‍ നാട്ടിലേക്ക് വരും. മാത്രമല്ല, ക്രിസ്മസ്, പുതുവര്‍ഷ ആഘോഷം എന്നിവ കൂടി വരുന്നതിനാല്‍ നവംബറിന് ശേഷം നാട്ടിലേക്കുള്ള ടിക്കറ്റ് നിരക്ക് ഉയരും. സെപ്തംബര്‍, ഒക്ടോബര്‍, നവംബര്‍, ഫെബ്രുവരി എന്നീ മാസങ്ങളില്‍ ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്ക് കുറയുകയാണ് പതിവ്.

5

ടിക്കറ്റ് നിരക്ക് കുറയുന്ന വേളയില്‍ നാട്ടിലേക്ക് തിരിക്കാമെന്ന് കരുതിയാല്‍ എല്ലാ പ്രവാസികള്‍ക്കും സാധിക്കില്ല. പ്രത്യേകിച്ച് പ്രവാസി കുടുംബങ്ങള്‍ക്ക്. സ്‌കൂളുകള്‍ അവധി ലഭിക്കില്ല എന്നാണ് പ്രധാന കാരണം. അതേസമയം, സാധാരണ ജോലി ചെയ്യുന്ന കുടുംബങ്ങള്‍ കൂടെയില്ലാത്ത പ്രവാസികള്‍ക്ക് ഈ മാസങ്ങള്‍ ഒരു അവസരമാണ്. ഓഫ് സീസണിലെ നഷ്ടം ഒഴിവാക്കാന്‍ വിമാന കമ്പനികള്‍ യാത്രക്കാര്‍ക്ക് ചില ഓഫറുകള്‍ നല്‍കി ആകര്‍ഷിപ്പിക്കാന്‍ ശ്രമിക്കാറുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+