Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; യുഎഇയില്‍ ഇന്ത്യക്കാര്‍ക്ക് യുപിഐ ഉപയോഗിച്ച് പണമിടപാട് നടത്താം

ദുബായ്: യു എ ഇയിലുള്ള ഇന്ത്യക്കാര്‍ക്കും ഇനി യു പി ഐ പേയ്‌മെന്റുകള്‍ നടത്താന്‍ സാധിക്കും. ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടുകളുള്ള യുണൈറ്റഡ് അറബ് എമിറേറ്റ്സിലേക്ക് ( യു എ ഇ ) വിനോദസഞ്ചാരികള്‍ക്കും കുടിയേറ്റക്കാര്‍ക്കുമാണ് കടകളിലും റീട്ടെയില്‍ സ്ഥാപനങ്ങളിലും യുപിഐ പേയ്മെന്റുകള്‍ നടത്താനാകുക. ഇതിനായുള്ള യു പി ഐ ആപ്പുകള്‍ ഉപയോഗിക്കാം. നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും (എന്‍ പി സി ഐ ) മഷ്റക് ബാങ്കിന്റെ നിയോപേയും തമ്മിലുള്ള പങ്കാളിത്തത്തെ തുടര്‍ന്നാണ് ഈ സൗകര്യം ലഭ്യമാകുന്നത്.

ഉപയോക്താക്കള്‍ക്ക് ഇന്ത്യയില്‍ യു പി ഐ പ്രവര്‍ത്തനക്ഷമമാക്കിയ ഒരു ബാങ്ക് അക്കൗണ്ട് നിര്‍ബന്ധമാണ്. ഓരോ വര്‍ഷവും ബിസിനസ്, വിനോദസഞ്ചാരം എന്നിങ്ങനെ വിവിധ ആവശ്യങ്ങള്‍ക്കായി യുഎഇ സന്ദര്‍ശിക്കുന്ന 20 ലക്ഷത്തിലേറെ വരുന്ന ഇന്ത്യക്കാര്‍ക്ക് ഈ തീരുമാനത്തിന്റെ പ്രയോജനം ലഭിക്കും. യു പി ഐ ഭീം ആപ്പ് ഉപയോഗിച്ചാണ് പ്രവാസികള്‍ക്ക് പണം അയക്കാന്‍ സാധിക്കുന്നത്.

UPI

ഭൂട്ടാനിലും നേപ്പാളിലും യു പി ഐ സംവിധാനം ഇതിനകം അംഗീകരിച്ചിട്ടുണ്ട്. ഈ വര്‍ഷാവസാനം സിംഗപ്പൂരിലും സംവിധാനം ഉപയോഗിച്ച് പണം ഇടപാടുകള്‍ നടത്താനാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതേസമയം, നിയോപേ ടെര്‍മിനലുകളുള്ള വ്യാപാരികളിലും കടകളിലും മാത്രമേ യു പി ഐ ഉപയോഗിച്ചുള്ള പേയ്മെന്റുകള്‍ സ്വീകരിക്കുകയുള്ളൂ. എന്‍ പി സി ഐയുടെ അന്താരാഷ്ട്ര വിഭാഗമായ എന്‍ഐപിഎല്ലിന് യുപിഐ, റുപേ കാര്‍ഡുകള്‍ ഉള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങള്‍ക്കായി അന്താരാഷ്ട്ര സാമ്പത്തിക സേവന ദാതാക്കളുമായി അത്തരം നിരവധി ക്രമീകരണങ്ങളുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+