Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇ പ്രവാസികള്‍ക്ക് സുവർണ്ണാവസരം: 6 ലക്ഷം രൂപ നേടാം, വേണ്ടത് ഒരു മൊബൈല്‍ ഫോണ്‍ മാത്രം

പ്രവാസികളെ.. നിങ്ങളില്‍ ഒരു ഫോട്ടോഗ്രാഫർ ഉണ്ടോ ? എങ്കില്‍ 30000 ദിർഹം നേടാനുള്ള ഒരു സുവർണ്ണാവസമാണ് നിങ്ങള്‍ക്ക് മുമ്പില്‍ വന്നിരിക്കുന്നത്. അതായത് 6.7 ലക്ഷം ഇന്ത്യന്‍ രൂപ വരെ. ഇതിന് വലിയ ക്യാമറയൊന്നും വേണ്ടതില്ലെന്നാണ് ഏറ്റഴും വലിയ പ്രത്യേകത. ഒരു മൊബൈല്‍ ഫോണ്‍ ഉണ്ടെങ്കിലും നിങ്ങള്‍ക്ക് ഈ മത്സരത്തില്‍ പങ്കെടുക്കാം.

ദുബായിലെ സുസ്ഥിരമായ പൊതുഗതാഗത സംവിധാനത്തിന്റെ ആകർഷണീയമായ ഫോട്ടോകള്‍ പങ്കുവെക്കുന്നവർക്കാണ് 30000 ദിർഹം സമ്മാനമായി പ്രഖ്യാപിച്ചിരിക്കുന്നത്. റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇന്റർനാഷണൽ ഫോട്ടോഗ്രഫി അവാർഡുമായി (ഹിപ) ഏകോപിപ്പിച്ചാണ് ഫോട്ടോഗ്രാഫി മത്സരത്തിന്റെ മൂന്നാം പതിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.

 uae-dirham

പങ്കെടുക്കുന്നവർക്ക് സെപ്തംബർ 25 മുതൽ ഒക്ടോബർ 15 വരെ ഫോട്ടോകള്‍ സമർപ്പിക്കാം. ഈ വർഷത്തെ മത്സരം സുസ്ഥിര ഗതാഗതത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയുള്ളതാണ്. ഫോട്ടോഗ്രാഫർമാർ, ഫോട്ടോഗ്രാഫി പ്രേമികൾ, സ്ഥിരം താമസക്കാർ, വിനോദസഞ്ചാരികൾ, പൊതുഗതാഗത ഉപയോക്താക്കൾ എന്നിവർക്ക് മെട്രോ, ട്രാം, പബ്ലിക് ബസുകൾ, വാട്ടർ ബസ്, വാട്ടർ ടാക്സി, ഫെറി, അബ്ര തുടങ്ങിയ ജലഗതാഗതങ്ങൾ ഉൾപ്പെടെയുള്ള ദുബായിലെ പൊതുഗതാഗതത്തിന്റെ സൗന്ദര്യം പകർത്തി മത്സരത്തിലേക്ക് അയക്കാം.

സുസ്ഥിരതയുടെ അർത്ഥം പ്രകടമാക്കുകയും നൂതനവും കലാപരവുമായ ആവിഷ്കാരത്തിലൂടെ പൊതുഗതാഗത സംവിധാനത്തെ നമ്മുടെ മനസ്സിലേക്ക് അടുപ്പിക്കുകയും ചെയ്യുന്ന ഫോട്ടോകളാണ് മത്സരത്തിലേക്ക് അയക്കേണ്ടതെന്നും അധികൃതർ വ്യക്തമാക്കുന്നു.

"സുസ്ഥിര ഗതാഗതത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം പ്രോത്സാഹിപ്പിക്കുന്നതിന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുമായുള്ള ഞങ്ങളുടെ സഹകരണം തുടരുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. എച്ച്ഐപിഎ, ആർടിഎ യുടെ പിന്തുണയോടെ, ഞങ്ങളുടെ മൊബൈൽ ഫോട്ടോഗ്രാഫി മത്സരത്തിൽ പങ്കെടുക്കാനും വിജയത്തിലേക്കുള്ള ഈ മനോഹരവും വെല്ലുവിളി നിറഞ്ഞതുമായ യാത്രയുടെ ഭാഗമാകാൻ എല്ലാ ഫോട്ടോഗ്രാഫർമാരെയും യാത്രക്കാരെയും ഒരുപോലെ ക്ഷണിക്കുന്നു," എച്ച്ഐപിഎ സെക്രട്ടറി ജനറൽ അലി ഖലീഫ ബിൻ താലിത്ത് പറഞ്ഞു.

" താമസക്കാരെയും വിനോദസഞ്ചാരികളെയും പ്രത്യേകിച്ച് പൊതുഗതാഗത ഉപയോക്താക്കളെയും അവരുടെ സ്മാർട്ട്‌ഫോൺ ലെൻസുകൾ വഴി ദുബായുടെ സുസ്ഥിര ഗതാഗതം പ്രദർശിപ്പിക്കാൻ പ്രോത്സാഹിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. പൊതുഗതാഗത മാർഗങ്ങളിൽ മെട്രോ, ട്രാം, പൊതു ബസുകൾ, വാട്ടർ ബസ്, വാട്ടർ ടാക്സി, ഫെറി, അബ്ര തുടങ്ങിയ ജലഗതാഗതവും ഉൾപ്പെടുന്നു. ഫോട്ടോഗ്രാഫിയിലൂടെ പൊതുഗതാഗതരംഗത്തെ പയനിയർമാരുടെ അനുഭവങ്ങൾ മത്സരം ഉയർത്തിക്കാട്ടുന്നു' കോർപ്പറേറ്റ് അഡ്മിനിസ്‌ട്രേറ്റീവ് സപ്പോർട്ട് സർവീസസ് സെക്ടർ, ആർടിഎ സിഇഒ യൂസഫ് അൽ റിദ പറഞ്ഞു:

ഹാഷ്‌ടാഗ് ഉപയോഗിച്ച് ഇൻസ്റ്റാഗ്രാമിലെ വ്യക്തിഗത അക്കൗണ്ടുകൾ ഉപയോഗിച്ച് തന്നെ പൊതുജനങ്ങൾക്ക് മത്സരത്തിൽ പങ്കെടുക്കാം

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+