കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തര്‍ തിരിച്ചുവിളിക്കുന്നു!! ഒരു വര്‍ഷം വമ്പന്‍ ഇളവ് പ്രഖ്യാപിച്ചു... നിബന്ധനകള്‍ ഇങ്ങനെ

ഖത്തറില്‍ ഫെബ്രുവരി ഒന്ന് മുതല്‍ ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കിയിരിക്കുകയാണ്‌

Google Oneindia Malayalam News

ദോഹ: ലോകകപ്പ് ഫുട്‌ബോള്‍ ആവേശം വിട്ടൊഴിയാതെ ഖത്തര്‍. കളി കണ്ട് തിരിച്ചുപോയവരെ ഖത്തര്‍ മാടി വിളിക്കുന്നു. അടുത്ത ഒരു വര്‍ഷത്തേക്ക് ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ് ഈ ഗള്‍ഫ് രാജ്യം. ചില നിബന്ധനകള്‍ പാലിച്ചാല്‍ ഖത്തറിലേക്ക് മടങ്ങി വരാം. ബന്ധുക്കളെയും കൊണ്ടുവരാം. കൂടുതല്‍ വിദേശികളെ രാജ്യത്തേക്ക് ആകര്‍ഷിച്ച് പണം കൊയ്യാനാണ് ഖത്തറിന്റെ തീരുമാനം.

ലോകകപ്പ് മല്‍സര വേളയില്‍ ആരാധകര്‍ക്ക് മാത്രമായി ഹയ്യ കാര്‍ഡ് പുറത്തിറക്കിയിരുന്നു. ഇതിന്റെ കാലാവധി അടുത്ത വര്‍ഷം ജനുവരി 24 വരെ നീട്ടിയിരിക്കുകയാണ്. ഖത്തറിലെ പ്രവാസികള്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന വാര്‍ത്തയാണിത്. വിശദവിവരങ്ങള്‍ ഇങ്ങനെ...

ഹയ്യ കാര്‍ഡുള്ളവര്‍ക്ക്...

ഹയ്യ കാര്‍ഡുള്ളവര്‍ക്ക്...

ഫുട്‌ബോള്‍ ആരാധകരും മറ്റും നേരത്തെ ഹയ്യ കാര്‍ഡ് കൈവശപ്പെടുത്തിയിരുന്നു. ഇതിന്റെ കാലാവധി ഈ മാസം 23ന് അവസാനിക്കുകയും ചെയ്തു. എന്നാല്‍ പുതിയ തീരുമാന പ്രകാരം ഹയ്യ കാര്‍ഡിന്റെ കാലാവധി നീട്ടിയിരിക്കുകയാണ് ഖത്തര്‍ ഭരണകൂടം. 2024 ജനുവരി 24 വരെയാണ് നീട്ടിയിരിക്കുന്നത്. ഹയ്യ കാര്‍ഡ് കൈവശമുള്ളവര്‍ക്ക് ഖത്തറിലേക്ക് വരാന്‍ മറ്റു തടസങ്ങളുണ്ടാകില്ല.

ഇതാണ് നിബന്ധനകള്‍

ഇതാണ് നിബന്ധനകള്‍

ചില വ്യവസ്ഥകള്‍ പാലിച്ചാല്‍ മാത്രമേ ഖത്തറിലേക്ക് വരാന്‍ സാധിക്കൂ. ഹോട്ടല്‍ താമസ രേഖ വേണം. അല്ലെങ്കില്‍ കുടുംബത്തോടൊപ്പമോ സുഹൃത്തുക്കള്‍ക്കൊപ്പമോ താമസിക്കാനുള്ള സൗകര്യം വേണം. ഇക്കാര്യം ഹയ്യ പോര്‍ട്ടല്‍ വഴി ബോധ്യപ്പെടുത്തണം. മൂന്ന് മാസത്തില്‍ കുറയാത്ത കാലാവധിയുള്ള പാസ്‌പോര്‍ട്ട് കൈവശമുണ്ടായിരിക്കണം. ഖത്തറിലെത്തിയാല്‍ ആരോഗ്യ ഇന്‍ഷുറന്‍സ് വേണം. മടക്ക ടിക്കറ്റും കൈവശമുണ്ടാകണം.

മൂന്ന് പേരെ ഖത്തറിലേക്ക് ക്ഷണിക്കാം

മൂന്ന് പേരെ ഖത്തറിലേക്ക് ക്ഷണിക്കാം

ഹയ്യ കാര്‍ഡ് കൈവശമുള്ളവര്‍ക്ക് മൂന്ന് പേരെ ഖത്തറിലേക്ക് ക്ഷണിക്കാനാകും. കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ ആയ മൂന്ന് പേരെയാണ് ഖത്തറിലേക്ക് ക്ഷണിക്കാന്‍ സാധിക്കുക. ഖത്തറിലേക്ക് ഇക്കാലയളവില്‍ ഒന്നിലധികം തവണ പ്രവേശിക്കാം. പ്രത്യേക ഫീസ് ആവശ്യമുണ്ടാകില്ല. ഫിഫ ഫുട്‌ബോള്‍ മല്‍സരങ്ങള്‍ നടക്കുന്ന അവസരത്തിലെ എല്ലാ ഇളവുകളും ഹയ്യ കാര്‍ഡുള്ളവര്‍ക്ക് അനുവദിക്കും.

ഖത്തര്‍ വിട്ടുപോയവര്‍

ഖത്തര്‍ വിട്ടുപോയവര്‍

ഫുട്‌ബോള്‍ മല്‍സര വേളയില്‍ പുറത്തിറക്കിയ ഹയ്യ കാര്‍ഡിന്റെ കാലാവധി ഈ മാസം 23നാണ് അവസാനിച്ചത്. അതിന് മുമ്പ് തന്നെ കാര്‍ഡുള്ള മിക്കയാളുകളും ഖത്തര്‍ വിട്ടുപോയിരുന്നു. എന്നാല്‍ ഇവര്‍ക്ക് വീണ്ടും ഖത്തറിലേക്ക് തിരിച്ചുവരാനുള്ള അവസരമാണ് ഒരുങ്ങിയിരിക്കുന്നത്. മേല്‍പ്പറഞ്ഞ നിബന്ധനകള്‍ പാലിച്ചാല്‍ ഖത്തറിലേക്ക് വാരമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഖത്തറില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധം

ഖത്തറില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധം

ഖത്തറിലെത്തുന്നവര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് വേണം എന്ന് ആരോഗ്യ വകുപ്പ് പുതിയ പ്രഖ്യാപനം നടത്തിയിട്ടുണ്ട്. ഹയ്യ കാര്‍ഡുള്ളവര്‍ക്കും ഈ നിബന്ധന ബാധകമാണ്. ഫെബ്രുവരി ഒന്ന് മുതലാണ് നിബന്ധന നിലവില്‍ വരിക. ഇനി മുതല്‍ ഖത്തറിലെത്തുന്ന എല്ലാവര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി നിര്‍ബന്ധമാണ്. ഹയ്യ കാര്‍ഡുള്ളവര്‍ക്ക് പാലിക്കേണ്ട നിബന്ധനകളില്‍ ഇതും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മാസത്തില്‍ 50 ഖത്തര്‍ റിയാല്‍

മാസത്തില്‍ 50 ഖത്തര്‍ റിയാല്‍

ആരോഗ്യ ഇന്‍ഷുറന്‍സിന്റെ ആദ്യ ഘട്ടം ഖത്തര്‍ നടപ്പാക്കുകയാണ്. രജിസ്റ്റര്‍ ചെയ്ത ഇന്‍ഷുറന്‍സ് കമ്പനികളുടെ പോളിസിയാണ് എടുക്കേണ്ടത്. ആദ്യഘട്ടത്തില്‍ എമര്‍ജന്‍സി, അപകടം എന്നിവയ്ക്ക് മാത്രമാണ് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുന്നത്. മാസത്തില്‍ 50 ഖത്തര്‍ റിയാലാണ് പോളിസി തുക. വിസ പുതുക്കുമ്പോള്‍ ഈ തുക കൂടി അടയ്‌ക്കേണ്ടി വരും. ഇന്‍ഷുറന്‍സ് പരിരക്ഷ വിപുലപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ കൂടുതല്‍ തുക നല്‍കേണ്ടി വരും.

മോളി കണ്ണമാലിയെ അമ്മ സഹായിക്കാത്തതിന് കാരണമുണ്ട്; വിശദീകരിച്ച് ഇടവേള ബാബു... പക്ഷേമോളി കണ്ണമാലിയെ അമ്മ സഹായിക്കാത്തതിന് കാരണമുണ്ട്; വിശദീകരിച്ച് ഇടവേള ബാബു... പക്ഷേ

അന്താരാഷ്ട്ര ഇന്‍ഷുറന്‍സ് ഉള്ളവര്‍ക്ക്

അന്താരാഷ്ട്ര ഇന്‍ഷുറന്‍സ് ഉള്ളവര്‍ക്ക്

ആരോഗ്യ വകുപ്പിന്റെ വെബ്‌സൈറ്റില്‍ പരിശോധിച്ചാല്‍ ഏതൊക്കെയാണ് രജിസ്റ്റര്‍ ചെയ്ത ഇന്‍ഷുറന്‍സ് കമ്പനികള്‍ എന്നറിയാന്‍ സാധിക്കും. ഈ കമ്പനികളില്‍ ഏതെങ്കിലും ഒന്ന് സെലക്ട് ചെയ്യാം. വിസ ലഭിക്കണമെങ്കില്‍ ഇന്‍ഷുറന്‍സ് എടുക്കേണ്ടത് നിര്‍ബന്ധമാക്കുകയാണ് ഖത്തര്‍. വിസാ കാലാവധി നീട്ടുമ്പോഴും ഈ നിബന്ധന പാലിക്കേണ്ടി വരും. അന്താരാഷ്ട്ര ഇന്‍ഷുറന്‍സ് ഉള്ളവര്‍ക്ക് അതു മതിയാകും. എന്നാല്‍ ഈ കമ്പനി ഖത്തര്‍ അംഗീകരിച്ചതാകണം.

മമ്മൂട്ടി 50000 രൂപ തന്നത് മറക്കില്ല; ബാല ഉടനെ വീട്ടിലേക്ക് വിളിപ്പിച്ചു... മോളി കണ്ണമാലിയുടെ മരുമകള്‍മമ്മൂട്ടി 50000 രൂപ തന്നത് മറക്കില്ല; ബാല ഉടനെ വീട്ടിലേക്ക് വിളിപ്പിച്ചു... മോളി കണ്ണമാലിയുടെ മരുമകള്‍

English summary
Good news From Qatar: Hayya Card validity Extends until January 2024 And Health Insurance Must
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X