കെപി നൂറുദ്ദീന്‍ രാഷ്ട്രീയക്കാരില്‍ നിന്ന് വ്യത്യസ്തന്‍; ഗോപകുമാര്‍ ഭാര്‍ഗ്ഗവന്‍
ദുബായ്: കേരള രാഷ്ട്രീയത്തിലെ ആദര്‍ശാത്മക മുഖങ്ങളിലൊന്നായ കെ.പി.നൂറുദ്ദീന്‍ അസാധാരണമായ കര്‍മ്മോത്സുകതയും പ്രയോഗിക വീക്ഷണവും വ്യക്തിപരമായി പുലര്‍ത്തുന്ന ആദര്‍ശവും മറ്റു രാഷ്ട്രീയക്കാരില്‍ നിന്ന് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നുവെന്ന് ദുബായില്‍ ചേര്‍ന്ന അനുസ്മരണ യോഗത്തില്‍ യു എ ഇ.എക്‌സ്‌ചേഞ്ച് .സി.എം.ഒ.ഗോപകുമാര്‍ ഭാര്‍ഗ്ഗവന്‍ പറഞ്ഞു.
ഒരു നല്ല രാഷ്ട്രീയ നേതാവിനു വേണ്ട എല്ലാ ഗുണങ്ങളും അടങ്ങിയ വ്യക്തിയായിരുന്നു കെ.പി നൂറുദ്ദീനെന്നും അദ്ദേഹം വ്യക്തമാക്കി. സംസാരത്തില്‍ നര്‍മ്മം കലര്‍ത്തുക അദ്ദേഹത്തിന്റെ സ്ഥിരം ശൈലിയായിരുന്നു അത് കൊണ്ട് തന്നെ സദസ്സില്‍ അദ്ദേഹത്തിന്റെ പ്രസംഗം വീക്ഷിക്കാന്‍ ആളുകള്‍ തടിച്ചുകൂടുമായിരുന്നു ഭാര്‍ഗ്ഗവന്‍ അഭിപ്രായപ്പെട്ടു.

ഇന്‍ക്കാസ് യു.എ.ഇ.കമ്മിറ്റി ജനറല്‍ സിക്രട്ടറി പുന്നക്കന്‍ മുഹമ്മദലി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഓ എം സി .സി .ഗ്ലോബല്‍ ജനറല്‍ സിക്രട്ടറി മഹാദേവന്‍, ദുബായ് കെ.എം.സി.സി പ്രസിഡണ്ട് അന്‍വര്‍ നഹ', അഡ്വ.ടി.കെ.ഹാഷിക്ക്, എന്‍.പി.രാമചന്ദ്രന്‍ ,ടി.പി.സുധീഷ്, ഇബ്രാഹിം ഫൈസി, അശറഫ് കൊടുങ്ങല്ലൂര്‍, ബി.എ.നസര്‍, ഇ.കെ.നസീര്‍, ടി.ടി.ഇസ്മയില്‍, അബ്ദുല്‍ ഖാദര്‍ അരിപ്രാമ്പ, ബി.എം.മുഹമ്മദ് റാഫി, ഹുസ് മാന്‍, ടി.എച്ച്.ശ0 ശുദ്ദീന്‍, രതീഷ് ഇരട്ടപ്പുഴ, സി.പി.ജലീല്‍ എന്നിവര്‍ സംസാരിച്ചു.












Click it and Unblock the Notifications