Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രവാസികളുടെ കാര്യത്തില്‍ ഗവണ്‍മെന്റിന് യാതൊരു താല്പര്യവും ഇല്ലെന്ന് എ സമ്പത്ത് എംപി

ദുബായ് : പ്രവാസികളുടെ കാര്യത്തില്‍ ഗവണ്‍മെന്റിന് യാതൊരു താല്പര്യവും ഇല്ലെന്ന് എ സമ്പത്ത് എംപി. പ്രവാസി ഇന്ത്യക്കാരുടെ എണ്ണത്തെ കുറിച്ച് പോലും കേന്ദ്ര ഗവണ്‍മെന്റിന്റെ പക്കല്‍ കൃത്യമായ കണക്കുകള്‍ ഇല്ലെന്നും പല ഗള്‍ഫ് രാജ്യങ്ങളിലെയും ഇന്ത്യന്‍ മിഷനുകളില്‍ ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലെന്നും എ സമ്പത്ത് കുറ്റപ്പെടുത്തി.

കല കുവൈത്തിന്റെ പരിപാടിയില്‍ പങ്കെടുക്കാമായി കുവൈത്തില്‍ എത്തിയ അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.പ്രവാസികളായ ഫിലിപൈന്‍ പൌരന്മാരുടെ കാര്യത്തില്‍ അവരുടെ ഗവണ്‍മെന്റ് കാണിക്കുന്ന താല്പര്യം ഇന്ത്യാ ഗവണ്‍മെന്റ് മാതൃകയാക്കണമെന്നും എംപി അഭിപ്രായപ്പെട്ടു .

asampath.jpg -Properties

ഗള്‍ഫിലേക്കുള്ള ദേശീയ വിമാന സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനും പ്രവാസി വിദ്യാര്‍ത്ഥികളുടെ ഉന്നത വിദ്യാഭ്യാസത്തിനു ഗള്‍ഫ് രാജ്യങ്ങളില്‍ സംവിധാനം ഉണ്ടാക്കുന്നതിനും കേന്ദ്ര സര്‍ക്കാറില്‍ നിര്‍ദേശം സമര്‍പ്പിക്കുമെന്നും എ സമ്പത്ത് അറിയിച്ചു.

പ്രവാസികള്‍ക്കിടയിലേക്ക് ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള ഐഐന്‍ടിസിയുടെ തീരുമാനം സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു . കല കുവൈത്ത് ഭാരവാഹികളും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+