സൗദി വിവാഹ നിയമത്തില്‍ ഭേദഗതി, അറിയേണ്ടതെല്ലാം...
സൗദി: സൗദിയില്‍ വിവാഹ നിയമത്തില്‍ ഭേദഗതി ചെയ്തു. സൗദി പുരുഷന്മാര്ക്ക് വിദേശികളെ വിവാഹം ചെയ്യുന്നതിനും സൗദി യുവതികള്‍ക്ക് വിദേശ പുരുഷന്മാരെ വിവാഹം ചെയ്യുന്നതിനുമുള്ള നിയമത്തിലാണ് ഭേദഗതി വരുത്തിയിരിക്കുന്നത്.
സൗദിയില്‍ ഇനി മുതല്‍ വിവാഹം കഴിക്കുമ്പോള്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക അനുമതി ആവശ്യമാണ്. സൗദി പുരുഷന്മാര്ക്ക് വിദേശ സ്ത്രീകളെ വിവാഹം കഴിക്കുന്നതിന് 3000 സൗദി റിയാല്‍ ശമ്പളമുള്ള ജോലി ആവശ്യമാണ്. 40 നും 65നും ഇടയിലായിരിക്കണം പ്രായം. സുരക്ഷിതമായ വീടും സ്വന്തമായി ഉണ്ടായിരിക്കണം.

വിവാഹം കഴിക്കുന്ന വിദേശിയായ വധുവിന്റെ പ്രായം 25 പൂര്‍ത്തിയായിരിക്കണം. മാത്രമല്ല 30 വയസ്സില്‍ കൂടുതല്‍ സ്ത്രീയും പുരുഷനും തമ്മില്‍ വ്യത്യാസം പാടില്ല. സൗദി പുരുഷന് രണ്ടാം വിവാഹമാണ് കഴിക്കുന്നതെങ്കില്‍ ആദ്യ വിവാഹ മോചനം കഴിഞ്ഞ് രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കണം. വിവാഹ മോചനത്തിന് ഭര്‍ത്താവ് അപേക്ഷ നല്‍കിയിട്ടുള്ള സാഹചര്യത്തിലാണെങ്കില്‍ സ്ത്രീയ്ക്ക് ദാമ്പത്യ ജീവിതം മുന്നോട്ട് കൊണ്ടു പോകാന്‍ സാധിക്കില്ലെന്നും കുട്ടികള്‍ ഉണ്ടാകില്ലെന്നും വൈദ്യ പരിശോധനയില്‍ തെളിഞ്ഞിരിക്കണം. അല്ലാത്ത പക്ഷം വിവാഹ മോചനം ലഭിക്കില്ല.
വിദേശി സ്ത്രീകളെ വിവാഹം കഴിക്കുന്നതിന് അനുവാദം ലഭിച്ചാലും സൗദി പൗരത്വം അനുവദിക്കില്ല. സൗദി യുവതികള്‍ക്ക് വിദേശ പുരുഷനെ വിവാഹം കഴിക്കുമ്പോള്‍ 30നും 55 ഇടയില്‍ പ്രായം വേണം. ഇത് പുരുഷന്റെ ആദ്യത്തെ വിവാഹമായിരിക്കണം. 10 വയസ്സില്‍ കൂടൂതല്‍ പ്രായ വ്യത്യാസവും പാടില്ല. വിദേശ രാജ്യങ്ങളില്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാത്തവരും സേനകളില്‍ അംഗമല്ലാത്തവരും ആയിരിക്കണം എന്നാണ് നിയമം.
പുരുഷന് മാസ ശമ്പളം 5000 സൗദി റിയാല്‍ ആവശ്യമാണ്. സുരക്ഷിതമായ വീടും വേണം. ഇവര്‍ ജനിക്കുന്ന കുട്ടികള്‍ക്ക് സൗദി പൗരത്വം നല്‍കില്ല. പാസ്പോര്‍ട്ട് കാലാവധി 12 മാസമായിരിക്കും. വിദേശികള്‍ക്ക് സൗദിയില്‍ താമസിക്കാനുള്ള പെര്‍മിറ്റും ആവശ്യമാണ്. വിവാഹ വിസ കാലാവധി 1 വര്‍ഷമായിരിക്കും.
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
സബ്സ്ക്രിപ്ഷന് വീഡിയോകള്‍ ലീക്കാക്കി; യൂട്യൂബര്‍മാര്‍ക്കെതിരേ നിയമനടപടിയുമായി രേണു സുധി












Click it and Unblock the Notifications