Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ നിന്ന് കുവൈത്തിലേയ്ക്ക് ആയിരം നഴ്സുമാരെ നേരിട്ട് റിക്രൂട്ട് ചെയ്യും

തിരുവനന്തപുരം: കുവൈത്ത് ആരോഗ്യമന്ത്രാലയത്തിലേയ്ക്ക് ആയിരത്തോളം നഴ്‌സുമാരെ ഉടന്‍ റിക്രൂട്ട് ചെയ്യാന്‍ ധാരണയായി. സംസ്ഥാന സര്‍ക്കാരിന് കീഴിലെ നോര്‍ക്ക , ഒഡേപെക്, തമിഴ്‌നാട് സര്‍ക്കാരിന് കീഴിലെ ഓവര്‍സീസ് മാന്‍പവര്‍ കോര്‍പ്പറേഷന്‍ എന്നിവ വഴിയാണ് നഴ്‌സുമാരെ തിരഞ്ഞെടുക്കുക. കേരളത്തിലെത്തിയ കുവൈത്ത് ആരോഗ്യമന്ത്രാലയം പ്രതിനിധികളുമായി ഇതുസംബന്ധിച്ച് ധാരണയിലെത്തി .

ഇടനിലക്കാരെ ഒഴിവാക്കി നേരിട്ടുള്ള റിക്രൂട്ട്‌മെന്റാണ് നടത്തുന്നത് . കുവൈത്ത് ആരോഗ്യമന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി ജമാല്‍ അല്‍ ഹബ്രി, മുഹമ്മദ് അബ്കല്‍ഹാദി എന്നിവര്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി , മന്ത്രി കെസി ജോസഫ് എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു. നിലവില്‍ കുവൈത്ത് ആരോഗ്യമന്ത്രാലയത്തിന് കീഴിലെ ഒഴിവുകളിലേയ്ക്ക് ന്‌സുമാരെ തിരഞ്ഞെടുക്കുന്നത് കുവൈത്തിലെ 32 പ്രധാന സ്ഥാപനങ്ങള്‍ വഴിയാണ്.

Oommen Chandy

ഈ സ്ഥാപനങ്ങള്‍ കേരളത്തിലേതടക്കമുള്ള വിവിധ റിക്രൂട്ട്‌മെന്റ് ഏജന്‍സികളുമായി ധാരണയിലെത്തിയാണ് നഴ്‌സുമാരെ തിരഞ്ഞെടുക്കുന്നത്. പല ഏജന്‍സികളും 20 മുതല്‍ 25 ലക്ഷം രൂപവരെയാണ് ഇതിനായി ഈടാക്കുന്നത് . ഇടനിലക്കാരെ മുഴുവന്‍ ഒഴിവാക്കി നഴ്‌സുമാരെ തിരഞ്ഞെടുക്കാനാണ് ധാരണ . ഇത് ഉദ്യോഗാര്‍ഥികള്‍ക്ക് വലിയ ആശ്വാസമാകും .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+