കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചി,കണ്ണൂര്‍ എയര്‍പോര്‍ട്ട് ഫ്രീസോണുകള്‍ക്ക് ദുബായിയുടെ സഹായം

Google Oneindia Malayalam News

കേരളത്തില്‍ കൊച്ചിയിലും കണ്ണുരിലും എയര്‍പോര്‍ട്ട് ഫ്രീസോണുകള്‍ക്ക് മികച്ച സാങ്കേതിക സഹായം കൈമാറാന്‍ തയ്യാറാണെന്ന് ദുബായ് എയര്‍പോര്‍ട്ട് ഫ്രീസോണ്‍ അതോറിറ്റി കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അറിയിച്ചു. ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ യു.എ.ഇ സര്‍ക്കാരിന് അതിയായ താല്‍പര്യമുണ്ടെന്നും നേരിട്ട് നിക്ഷേപം നടത്താന്‍ കഴിയാത്ത മേഖലകളില്‍ തങ്ങള്‍ക്കുള്ള പരിചയ സമ്പത്ത് പരസ്പരം കൈമാറാന്‍ തയ്യാറായതായും മുഖ്യമന്ത്രി മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു.

നിക്ഷേപ മേഖലകളില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നതിനായി ഉന്നത സംഘത്തെ കൂടുതല്‍ പഠനം നടത്താന്‍ ദുബായിലേക്ക് അയക്കും. കേരളത്തില്‍ നിക്ഷേപം നടത്താന്‍ യു.എ.ഇ സര്‍ക്കാറിനുള്ള താല്‍പര്യം യു.എ.ഇ സാമ്പത്തീക കാര്യമന്ത്രി സുല്‍ത്താന്‍ സഈദ് അല്‍മന്‍സൂരി മുഖ്യമന്ത്രിയെ അറിയിച്ചു. കാക്കനാട് കിന്‍ഫ്ര സ്ഥാപിക്കുന്ന സംരംഭത്തിന് ദുബൈ എയര്‍പോര്‍ട്ട് അതോറിറ്റി സഹായം നല്‍കാന്‍ ധാരണയായി.

kochi-airport

ഫ്രീസോണിന്റെയും കേരള സര്‍ക്കാറിന്റെയും സഹായത്താടെയായിരിക്കും ഐഫോര്‍ ടെക്‌നോളജി കേരളത്തിലും ദുബായിയിലും പ്രിന്റഡ് ഇലക്ട്രോണിക്‌സ് ടെക്‌നോളജി പാര്‍ക്ക് സ്ഥാപിക്കുന്നത്. ലോകത്തിലെ മികച്ച കമ്പനികളുടെ പ്രവര്‍ത്തനം ദുബായ് ഫ്രീസോണിനെ ലോകനിലവാരത്തിലെത്താന്‍ സഹായിച്ചുവെന്നും ഇന്ത്യയില്‍ നിന്ന് കൂടുതല്‍ കമ്പനികള്‍ വരും നാളുകളില്‍ ദുബായ് ഫ്രീസോണില്‍ അംഗംങ്ങളാകുമെന്ന് പ്രതീക്ഷിക്കുന്നതായും ദുബായ് ഫ്രീസോണ്‍ അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഡോ.മുഹമ്മദ് അല്‍-സറൂനി അഭിപ്രായപ്പെട്ടു.

English summary
Government tries to start freezones in Kochi and Kannur airports
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X