ഷോപ്പ് ആന്റ് വിന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു
ദുബായ്: ഗ്രാന്റ് ഹൈപ്പര്‍ മാര്‍ക്കറ്റ് കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ അവസാനം വരെ സംഘടിപ്പിച്ച 'ഷോപ്പ് ആന്റ് വിന്‍' പ്രമോഷനിലെ വിജയികള്‍ക്കുള്ള നാലു കാറുകളുടെ താക്കോല്‍ ദാനം നടന്നു.
ഗ്രൂപ്പ് മാനേജിംഗ് ഡയാക്ടര്‍ ഡോ.അന്‍വര്‍ അമീന്‍ ചേലത്ത്, സി.ഇ.ഒ മഹമൂദ്, ജി.എം അബ്ബാസ് ഖാന്‍, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് അല്‍ഖൂസിലെ ഗ്രാന്റ് സിറ്റി മാളില്‍ വെച്ച് നടന്ന പ്രൗഢഗംഭീര ചടങ്ങിലാണ് താക്കോല്‍ കൈമാറിയത്.

19 വര്‍ഷത്തില്‍ കൂടുതലായി ദുബായിയില്‍ പ്രവര്‍ത്തനം ആരംഭിച്ച ഗ്രാന്റ് ഹൈപ്പര്‍ മാര്‍ക്കറ്റ്‌സ് ആന്റ് സൂപ്പര്‍മാര്‍ക്കറ്റ്‌സ് തങ്ങളുടെ ഉപഭോഗ്താക്കള്‍ക്ക് പുതുമയാര്‍ന്ന ഓഫറുകളും ഗുണമേന്‍മയുള്ള ഉത്പ്പന്നങ്ങളുടെ വിപുല ശ്രേണിയും ഒരുക്കിയിട്ടുണ്ട്.
ഗ്രാന്റ് ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ നാല്‍പ്പത്തിരണ്ടാമത്തെ ഷോറൂം ഔ മാസാവസാനം ദുബായ് മുഹസിനയില്‍ തുറക്കുന്ന വിവരവും ഗ്രൂപ്പ് മേധാവികള്‍ അറിയിച്ചു.












Click it and Unblock the Notifications