കുവൈത്തിലെ എട്ടാമത്തെ ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തു.
കുവൈറ്റ്: ഗള്‍ഫിലും ഇന്ത്യയിലുമായി നിരവധി ശാഖകളുള്ള ഗ്രാന്റ് ഹൈപ്പറിന്റെ കുവൈത്തിലെ ആദ്യ ഡിപ്പാര്‍റ്റ്‌മെന്റ് സ്‌റ്റോര്‍ ഫഹാഹീലെ ഗ്രാന്റ് മാളില്‍ ഷെയ്ഖ് ദാവൂദ് ദാവൂദ് സല്മാന്‍ അല്‍ സബ ഉല്‍ഘാടനം ചെയ്തു. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിജന്‍സി ഗ്രൂപ്പിലെ ചില്ലറ വ്യാപാര ശൃംഖലയായ ഗ്രാന്റ് ഹൈപ്പറിന് നിലവില്‍ ഏഴ് സ്‌റോറുകളാണ് കുവൈത്തിലുള്ളത്.
ഗ്രാന്‍ഡ് ഹൈപ്പര്‍ മാര്‍ക്കറ്റ് ശ്രംഖലയുടെ നാല്‍പത്തി നാലാമത്തെയും കുവൈത്തിലെ എട്ടാമത്തെയും സ്‌റ്റോര്‍ ആണ് ഇത്. ഫഹാഹീല്‍ മക്കാ സ്ട്രീറ്റില്‍ ഇരുപത്തി അയ്യായിരം ചതുരശ്ര അടിയില്‍ അന്താരാഷ്ട്ര നിലവാരത്തില്‍ ഒരുക്കിയിരിക്കുന്ന ഡിപ്പാര്‍റ്റ്‌മെന്റ് സ്‌റ്റോറില്‍ കുറഞ്ഞ വിലയില്‍ ഉപഭോക്താക്കള്‍ക്ക് സാധനങ്ങള്‍ ലഭ്യമാണ്.

ഇന്ത്യ, ശ്രീലങ്ക , ഇന്തോനേഷ്യ , ചൈന, തുര്‍ക്കി, തായ്‌ലണ്ട് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും നേരിട്ടാണ് ഗ്രാന്റ് ഹൈപ്പറില്‍ ഗുണമേന്മയുള്ള സാധനങ്ങള്‍ ശേഖരിക്കുന്നത്. ഷോപ്പിങ്ങിനൊപ്പം കുടുംബ ബജറ്റിനും ഏറെ പ്രാധാന്യം നല്‍കി കൊണ്ടാണ് ഡിപ്പാര്‍റ്റ്‌മെന്റ് സ്‌റ്റോറില്‍ ഉപഭോക്താക്കള്‍ക്ക് സാധനങ്ങള്‍ ലഭ്യമാക്കിയിരിക്കുന്നതെന്ന് മാനേജ്മന്റ് വൃത്തങ്ങള്‍ അറിയിച്ചു. റിജന്‍സി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ. അന്‍വര്‍ അമീന്‍, റിജന്‍സി ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അബൂബക്കര്‍ മുഹമ്മദ്, ഗ്രാന്റ് ഹൈപ്പര്‍ റീജിണല്‍ ഡയറക്ടര്‍ അയ്യൂബ് കച്ചേരി, ഡോ. അബ്ദുല്‍ ഫതാഹ്, ഗ്രാന്റ് ഹൈപ്പര്‍ സി.ഇ. ഒ മുഹമ്മദ് സുനീര്‍, ജനറല്‍ മാനേജര്‍ തെഹ്‌സീര്‍ അലി, മാര്‍ക്കറ്റിംഗ് മാനേജര്‍ സനിന്‍ വസീം എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഗ്രാന്റ് ഗോള്‍ഡ് ഫെസ്റ്റ് സമ്മാന നറുക്കെടുപ്പ് മെയ് 31 ന് ചൊവ്വാഴ്ച്ച ഡിപ്പാര്‍ട്ട്‌മെന്റ് സ്‌റ്റോറില്‍ വെച്ച് നടക്കുമെന്ന് ഗ്രാന്റ് ഹൈപ്പര്‍ മാനേജ്മന്റ് അറിയിച്ചു.












Click it and Unblock the Notifications