Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗ്രാന്റ് ഹൈപ്പറിന്റെ പുതിയ ശാഖ കുവൈത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു

കുവൈത്ത്: ഗ്രാന്‍ഡ് ഹൈപ്പറിന്റെ 45 ാമത്തെയും കുവൈത്തിലെ പത്താ മത്തെയും ശാഖ മെഹബൂല ബ്ലോക്ക് ഒന്നില്‍ റീജന്‍സി ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ഡോ. അന്‍വര്‍ അമീന്‍, ബദര്‍ സൗഊദ് അല്‍ സെഹ്‌ലി എന്നിവര്‍ ചേര്‍ന്ന് ഉപഭോക്താക്കളാക്കായി തുറന്നു കൊടുത്തു. ചടങ്ങില്‍ അബൂബക്കര്‍ മുഹമ്മദ് (റീജന്‍സി ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍), അയൂബ് കച്ചേരി (കുവൈത്ത് റിജിയണല്‍ ഡയറക്ടര്‍) ഡോ. അബ്ദുല്‍ ഫത്താഹ് (ഡയറക്ടര്‍), കുവൈത്തിലെ ഉന്നത ഗവണ്മെന്റ് ഉദ്യോഗസ്ഥര്‍ , സാമൂഹ്യ, സാംസ്‌കാരിക, വ്യവസായിക രംഗത്തെ പ്രമുഖര്‍, ,മുഹമ്മദ് സുനീര്‍ (സി.ഇ.ഒ. ) ,തെഹസീര്‍ അലി (ജനറല്‍ മാനേജര്‍), സാനിന്‍ വാസിം (മാര്‍ക്കറ്റിംഗ് & ബിസിനസ് ടെവേലോപ്‌മെന്റ്‌റ് മാനേജര്‍) മാനേജ്മന്റ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഗ്രാന്റ് ഹൈപ്പര്‍ മാര്‍ക്കറ്റുകളോട് കുവൈത്ത് ജനത നല്‍കി വരുന്ന അകമഴിഞ്ഞ പിന്തുണക്കു നന്ദി അറിയിച്ച റീജന്‍സി ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ഡോ.അന്‍വര്‍ അമീന്‍ കഴിഞ്ഞ മാസം മെയിന്‍ സ്ട്രീറ്റ് ബ്ലോക്ക് രണ്ടില്‍ പ്രവര്‍ത്തനം ആരംഭിച്ച ഗ്രാന്‍ഡ് ഹൈപ്പറിനും രാജ്യത്തിന്റെയ് വിവിധ ഭാഗങ്ങളില്‍ ഉള്ള മറ്റു ബ്രാഞ്ച്കളെയും പോലെ തന്നെ ഇവിടെയും ഉപഭോക്താക്കള്‍ക്കു മികച്ച ഷോപ്പിങ് അനുഭവം നല്‍കാനാവുമെന്നു വ്യക്തമാക്കി.

grand

അന്താരാഷ്ട്ര നിലവാരമനുസരിച്ച് രൂപകല്‍പന ചെയ്ത പുതിയ ഗ്രാന്‍ഡ് ഹൈപ്പറിനുള്ളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത ഭക്ഷ്യ, ഭക്ഷ്യേതര ഉത്പന്നങ്ങള്‍, അന്താരാഷ്ട്ര ബ്രാന്‍ഡിലുള്ള ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍, ഗൃഹോപകരണങ്ങള്‍, ഫുട് വെയര്‍ തുടങ്ങി എല്ലാ വിഭാഗങ്ങളുടേയും വ്യത്യസ്തവും കമനീയവുമായ ശേഖരമാണ് മിതമായ വിലയില്‍ ഒരുക്കിയിരിക്കുന്നത്.

ഉന്നത ഗുണനിലവാരത്തിലുള്ള ഗൃഹോപകരണങ്ങള്‍, ഭക്ഷ്യ ഉത്പന്നങ്ങള്‍, ആരോഗ്യസൗന്ദര്യ സംരക്ഷണ ഉത്പന്നങ്ങള്‍, ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ എന്നിവയെല്ലാം മിതമായ വിലയില്‍ സാധാരണക്കാരന്റെ സങ്കല്‍പ്പത്തിന് അനുസരിച്ച് പര്‍ച്ചേസ് ചെയ്യാന്‍ കഴിയുന്നു എന്നതാണ് ഗ്രാന്‍ഡ് ഹൈപ്പറിനെ വ്യത്യസ്തമാക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+