കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി: ഗ്രാന്‍ഡ് മോസ്‌കില്‍ ഒരേ സമയം പത്ത്‌ലക്ഷത്തി എണ്‍പതിനായിരം പേരെ വഹിക്കാനാവും

  • By Sandra
Google Oneindia Malayalam News

റിയൗദ്: സൗദിയിലെ മക്ക ഗ്രാന്‍ഡ് മോസ്‌കില്‍ വിപുലീകരണ പ്രവൃത്തികള്‍ നടത്തിയതോടെ ഒരേ സമയം പതിനഞ്ച് ലക്ഷത്തോളം തീര്‍ത്ഥാടകരെ വഹിക്കാനാവും. ഹജ്ജ് ഉംറ തീര്‍ത്ഥാടനം ലക്ഷ്യമിട്ടായിരുന്നു ഗ്രാന്‍ഡ് മോസ്‌കില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടന്നത്.

സൗദിയിലെ രണ്ട് പ്രമുഖ മുസ്ലിം തീര്‍ത്ഥാടന കേന്ദ്രങ്ങളുടേയും പരിപാലകനായ സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ച വലിയ അഞ്ച് പദ്ധതികളില്‍ ഒന്നായിരുന്നു ഗ്രാന്‍ഡ് മോസ്‌കിന്റെ വ്യാപനവും, ത്വരങ്ങള്‍, ടണലുകള്‍, ഗ്രാന്‍ഡ് മോസ്‌ക് സെന്‍ട്രല്‍ സര്‍വ്വീസ് സ്‌റ്റേഷന്‍ എന്നിവയുടെ പുനരുദ്ധാരണ പ്രവര്‍ത്തികളുള്‍പ്പെടെയുള്ള നിര്‍മ്മാണ പ്രവൃത്തികള്‍.

pilgrims

മോസ്‌കിലെത്തുന്ന 1,000, 850 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുമെന്നും, മണിക്കൂറില്‍ 1, 000,850 തീര്‍ത്ഥാടകര്‍ക്ക് ഒരേ സമയം ത്വവാഫ് നിര്‍വ്വഹിക്കാനുള്ള സൗകര്യങ്ങളും ഉണ്ടെന്നാണ് സൗദിയിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മോസ്‌കിനുള്ളിലെ ശുചിമുറികളുടെ എണ്ണം 16,300 ആയി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇതിന് പുറമേ എസ്‌കലേറ്ററുകള്‍, ലിഫ്ഫ്റ്റ്, സിസിടിവി ക്യാമറകള്‍, ഫയര്‍ കണ്‍ട്രോള്‍ സംവിധാനങ്ങളും മോസ്‌കിനുള്ളില്‍ ഒരുക്കിയിട്ടുണ്ട്. 1,470,000 ചതുരശ്ര മീറ്റര്‍ സ്ഥലത്ത് മൂന്ന് ലക്ഷം തീര്‍ത്ഥാടകരെ മാത്രം വഹിക്കാന്‍ കഴിഞ്ഞിരുന്ന ഗ്രാന്‍ഡ് മോസ്‌കില്‍ ഇപ്പോള്‍ 320, 000 ചതുരശ്രമീറ്ററായാണ് വര്‍ദ്ധിപ്പിച്ചിട്ടുള്ളത്.

English summary
Grand Mosque has a capacity of 1.8m pilgrims after expansion
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X