കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗ്രേപ്പ്‌ടെല്‍ പ്രവര്‍ത്തനമാരംഭിച്ചു

Google Oneindia Malayalam News

ദുബായ്: 2011 മുതല്‍ യു.എ.ഇ.യിലെ ടെലികോം ബിസിനസ് രംഗത്തെ സജീവ സാന്നിദ്ധ്യമായ ജി.ടി. ഗ്രൂപ് ഓഫ് കമ്പനീസിന്റെ പുതിയ സംരംഭം ഗ്രേപ് ടെല്‍ ടെലികമ്യൂണിക്കേഷന്റെ ഉദ്ഘാടനം പി.വി. അബ്ദുല്‍ വഹാബും ഡി.എം. ആസ്റ്റര്‍ ഹെല്‍ത് കെയര്‍ ചെയര്‍മാന്‍ ആസാദ് മൂപ്പനും ചേര്‍ന്ന് നിര്‍വഹിച്ചു. പ്രമുഖ ടെലികോം കമ്പനിയായ ഇത്തിസലാത്തിന്റെ സേവനം ചെറുകിട, വന്‍കിട കമ്പനികളിലേക്ക് ഫലപ്രദമായ രീതിയില്‍ എത്തിക്കുകയെന്നതാണ് കമ്പനിയുടെ ലക്ഷ്യം.

ഗള്‍ഫ് ടെലികോം മേഖലയില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനും പുത്തന്‍ ആശയങ്ങള്‍ക്ക് രൂപം നല്‍കാനും ഗ്രേപ്‌ടെല്ലിന്റെ കടന്നുവരവ് കാരണമാകുമെന്നാണ് പ്രതീക്ഷ. ഉപഭോക്താവിന്റെ താത്പര്യവും ആവശ്യകതയും മനസ്സിലാക്കി ലളിതവും സുതാര്യവുമായ രീതിയില്‍ സേവനം ഉറപ്പാക്കുകയാണ് ലക്ഷ്യം.

grapetel

ഇത്തിസലാത്തിനോടും ഡു വിനോഡും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന തങ്ങള്‍ക്കു ഉപഭോക്താവ് മുടക്കുന്ന പണത്തിന്റെ മൂല്യം സേവനങ്ങളിലൂടെ തിരിച്ചുനല്‍കുകയെന്ന ലക്ഷ്യം പൂര്‍ണ്ണതയിലെത്തിക്കാനാവുമെന്നു ജി.ടി.ഗ്രൂപ് മാനേജിംഗ് ഡയരക്ടര്‍ എം. എ ഷമീന സലീം അറിയിച്ചു.

ഏതാണ്ട് 200 ലധികം വിദഗ്ധരായ തൊഴിലാളികളുമായാണ് ഗ്രൂപ്പ് മേഖലയിലേക്ക് മികച്ച സേവനം ഉറപ്പാക്കുന്നത്. ഓരോ ഉപഭോക്താവിന്റെയും ആവശ്യം മനസ്സിലാക്കി അവരുടെ ജീവിത മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉതകുംവിധമുള്ള സേവനങ്ങളാണ് നല്‍കുക. ഗുണനിലവാരമുള്ള സേവനവും ഉപഭോക്താവുമായുള്ള മികച്ച ബന്ധവുമാണ് തങ്ങള്‍ വാഗ്ദാനം ചെയ്യുന്നതെന്ന് ഡയറക്ടര്‍മാര്‍ ആയ ഫൈസല്‍ മുഹമ്മദും സിബി സാമം എന്നിവര്‍ അവകാശപ്പെട്ടു.

English summary
Grapetel Telecommunication started at Dubai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X