ദുബായ് റെസ്റ്റോറന്റുകളില്‍ ഇനി ഗ്രീന്‍ കാര്‍ഡും
ദുബായ്: ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ദുബായ് എമിറേറ്റുകളില്‍ പ്രവര്‍ത്തിക്കുന്ന റെസ്റ്റോറന്റുകള്‍, ബേക്കറികള്‍ തുടങ്ങി ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കൈകാര്യം ചെയ്യുന്ന മേഖലകളില്‍ വിത്യസ്ത നിറങ്ങളിലുള്ള കാര്‍ഡുകള്‍ നല്‍കുന്ന പരിപാടി കൂടുതല്‍ ഊര്‍ജിതമാക്കാന്‍ ദുബായ് മുനിസിപ്പാലിറ്റി നടപടികള്‍ ആരംഭിച്ചു. ഭക്ഷ്യ സുരക്ഷയ്ക്കായ് സ്ഥാപനങ്ങള്‍ കൈകൊള്ളുന്ന മുന്‍കരുതലുകള്‍ വിലയിരുത്തിയാണ് കാര്‍ഡുകള്‍ നല്‍കുന്നത്.
2016 അവസാനത്തോടെ നിയമം നിലവിലുണ്ടെങ്കിലും 2020 വര്‍ഷത്തോടെ കാര്‍ഡുകള്‍ ഉപഭോക്താക്കള്‍ കാണുന്ന വിധത്തില്‍ പ്രദര്‍ശിപ്പിക്കണമെന്ന വ്യവസ്ഥ കര്‍ശനമാക്കാനാണ് തീരുമാനം. മികച്ച ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്ന സ്ഥാപനങ്ങള്‍ക്ക് എ പ്ലസ്സ് ഗ്രേഡോടു കൂടി കടും പച്ച നിറത്തിലുള്ള കാര്‍ഡുകളും, വെറും ത്യപ്തികരം മാത്രമാണെങ്കില്‍ ഇളം പച്ചയും, നിയമ ലംഘനങ്ങള്‍ ശ്രദ്ദയില്‍പ്പെട്ടാല്‍ കര്‍ശന വ്യവസ്ഥയോടെ മഞ്ഞ കാര്‍ഡും, അപകടകരമായ സാഹചര്യം ശ്രദ്ദയില്‍പ്പെട്ടാല്‍ ചുവപ്പ് കാര്‍ഡും നല്‍കും.

ഇത്തരം സ്ഥാപനങ്ങള്‍ക്ക് സ്ഥിതി മെച്ചപ്പെടുത്താന്‍ കാലയളവും നല്‍കും. സമയബന്ധിതമായി സ്ഥിതി മെച്ചപ്പെടുത്തുന്നവര്‍ക്ക് വെള്ള നിറത്തിലുള്ള കാര്‍ഡുകളാണ് നല്‍കുക. തുടര്‍ന്നുള്ള പരിശോധനയിലും ഇവര്‍ സ്ഥിതി കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനനുസരിച്ച് മറ്റ് നിറത്തിലുള്ള കാര്‍ഡുകളിലേക്ക് മാറ്റം നല്‍കും. തുടക്കത്തില്‍ പച്ച നിറത്തിലുള്ള കാര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കണമെന്ന നിയമമായിരിക്കും പ്രാബല്യത്തില്‍ വരിക.












Click it and Unblock the Notifications