വിവാഹം കഴിഞ്ഞ് മടങ്ങിയ വരന്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു
റിയാദ്: വിവാഹം കഴിഞ്ഞ് മണിയ്ക്കൂറുകള്‍ക്കകം നവവരന്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. സ്വദേശിയായ യുവാവിനാണ് വിവാഹ ദിനത്തില്‍ ദാരുണ അന്ത്യം ഉണ്ടായത്. വിവാഹത്തിന് ശേഷം പുതുതായി പണികഴിപ്പിച്ച വീട്ടിലേയ്ക്ക് പോവുകയായിരുന്നു വരനും സംഘവും.
ജസാന്‍ പ്രവിശ്യയില്‍ വച്ചാണ് അപകടം ഉണ്ടായത്. വരന്റെ കാര്‍ മാറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. വരനും മറ്റൊരു യുവാവും സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

വിവാഹത്തിന് തൊട്ടുപിന്നാലെ വരനെ മരണം തട്ടിയെടുത്തിന്റെ ഞെട്ടലിലാണ് ബന്ധുക്കള്‍. അമിത വേഗത്തില്‍ വന്ന കാറാണ് വരന്റെ വാഹനത്തെ ഇടിച്ച് തകര്‍ത്ത്. വധുവിനെപ്പറ്റിയുള്ള വിവരങ്ങള്‍ ലഭ്യമല്ല. അറബ് ദിനപത്രമായ സാബ്ഖ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. യുവാനിെപ്പറ്റിയും വധുവിനെപ്പറ്റിയും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല












Click it and Unblock the Notifications