ഷാര്‍ജ: മെയ്ക്ക് അപ്പ് ഇല്ലെങ്കില്‍ അത്ര പോര;വധുവിനെ വരന്‍ ഉപേക്ഷിച്ചു
ഷാര്‍ജ: മെയ്ക്ക്അപ്പില്ലാതെ ആകര്‍ഷകയല്ലെന്നാരോപിച്ച് വരന്‍ വധുവിനെ ഉപേക്ഷിച്ചു. യുവതിയെ കൗണ്‍സിലിംഗ് ചെയ്ത മനശാസ്ത്രജ്ഞനാണ് ഇക്കാര്യം പുറത്തുവിട്ടത്. വിവാഹ മോചനത്തോടെ മാനസിക സമ്മര്‍ദ്ദത്തിലായ യുവതിയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടാനാവില്ലെന്ന് ഡോ. അബ്ദുള്‍ അസീസ് അസഫ് വ്യക്തമാക്കി.
34 കാരനായ അറബ് യുവാവാണ് 28കാരിയായ വധുവിനെ ഉപേക്ഷിച്ചത്. മെയ്ക്ക് അപ്പില്ലാതെ യുവതിയെ കാണാന്‍ ഇഷ്ടപ്പെടുന്നില്ലെന്ന് വ്യക്തമാക്കിയ ഇയാള്‍ കൃത്രിമ കണ്‍പീലികളുള്‍പ്പെടെ നിരവധി സൗന്ദര്യവര്‍ധക വസ്തുക്കളാണ് ഉപയോഗിക്കുന്നതെന്നും കുറ്റപ്പെടുത്തുന്നു. വിവാഹമോചനത്തിന് ശേഷമുണ്ടായ മാനസിക സമ്മര്‍ദ്ദത്തില്‍ രക്ഷ നേടാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് ക്ലിനിക്കിലെത്തിയ യുവതിയാണ് ഇക്കാര്യങ്ങള്‍ ഡോക്ടറോട് തുറന്നുപറഞ്ഞത്.

അല്‍ മസ്മാര്‍ ബീച്ചിലെത്തി നീന്തല്‍ കഴിഞ്ഞ് കയറിയപ്പോള്‍ യുവതിയുടെ മുഖം നനഞ്ഞ് മെയ്ക്ക് അപ്പ് ഇളകി മുഖം വൃത്തികേടായതാണ് വിവാഹമോചനത്തിലെത്തിച്ചതെന്നും യുവതി പറയുന്നു. മെയ്ക്ക് അപ്പ് പോയ തന്റെ ഭാര്യയെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയുന്നില്ലെന്നായിരുന്നു ഭര്‍ത്താവ് പറഞ്ഞത്. വിവാഹത്തിന് മുമ്പ് കോസ്‌മെറ്റിക് ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി കൃത്രിമ കണ്‍പീലികളും ധരിക്കാറുണ്ട്.












Click it and Unblock the Notifications