ഫുട്ബോള്‍ കാണാന്‍ കല്യാണം നീട്ടി വെച്ചു, വരനെ വേണ്ടെന്ന് പെണ്‍വീട്ടുകാര്‍
സൗദി: ബിസിനസ്സ് ആവശ്യത്തിന് വേണ്ടി വിവാഹം മാറ്റി വെയ്ക്കാന്‍ വരന്‍ ആവശ്യപ്പെട്ടപ്പോള്‍ സമ്മതിക്കുകയല്ലാതെ വേറെ വഴിയൊന്നും പെണ്‍വീട്ടുകാര്‍ക്ക് ഉണ്ടായിരുന്നില്ല. എന്നാല്‍ അതിനു പിന്നില്‍ ഒളിഞ്ഞിരുന്നു കള്ളക്കഥ അറിഞ്ഞതോടെ വരന് കിട്ടിയത് എട്ടിന്റെ പണിയായിരുന്നു.
വ്യാഴ്യാഴ്ച നടക്കേണ്ട വിവാഹമാണ് അത്യാവശ്യമായ ബിസിനസ്സ് മീറ്റിനു വേണ്ടി വെള്ളിയാഴ്ചത്തേക്ക് മാറ്റാന്‍ വരന്‍ ആവശ്യപ്പെട്ടത്. ഇത് പ്രകാരം തിയ്യതി നീട്ടുകയും ചെയ്തു. എന്നാല്‍ വിവാഹം നീട്ടി വെച്ച് ജെദ്ദാഹിലെ വെസ്റ്റേണ്‍ സീ പോര്‍ട്ടില്‍ ഫുട്ബോള്‍ കളി കാണാന്‍ പോയ വരനെ പെണ്‍വീട്ടുക്കാര്‍ കയ്യോടെ പിടികൂടി.

വരന്‍ പറഞ്ഞ കള്ളം പൊളിഞ്ഞു എന്ന് മാത്രമല്ല ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യം മാറ്റി വെച്ച് ഫുട്ബോള്‍ കളി കാണാന്‍ പോയ യുവാവിന് ഉത്തരവാദിത്വമില്ലെന്നും വിവാഹം കഴിക്കുന്നതിനുള്ള പക്വത വന്നിട്ടിലെന്നും പെണ്‍വീട്ടുകാര്‍ പറഞ്ഞു.
കള്ളം പറഞ്ഞ് വിവാഹം നീട്ടി വെപ്പിച്ച ആള്‍ക്ക് തന്റെ മകളെ വിശ്വാസത്തോടെ വിവാഹം കഴിച്ച് കൊടുക്കാന്‍ കഴിയില്ലെന്ന നിലപാടായിരുന്നു പെണ്‍കുട്ടിയുടെ അച്ഛന്റെ. ഇതിനോട് പെണ്‍കുട്ടിയും അനുകൂലിക്കുകയായിരുന്നു.












Click it and Unblock the Notifications