തന്‍റെ വിവാഹം ചിത്രീകരിച്ച സ്ത്രീകള്‍ക്കെതിരെ പരാതിയുമായി സൗദി വരന്‍
സൗദി: തന്റെ വിവാഹ ദൃശ്യങ്ങള്‍ ചിത്രീകരിയ്ക്കുകയും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിയ്ക്കുകയും ചെയ്തതിന് സ്ത്രീകകള്‍ക്കെതിരെ പരാതിയുമായി സൗദി വരന്‍ രംഗത്ത്. സ്വദേശികളായ രണ്ട് സ്ത്രീരകള്‍ക്കെതിരെയാണ് പരാതി നല്‍കിയത്.
ഒരു മാസം മുന്‍പാണ് സൗദിയിലെ ദമാമില്‍ വച്ച് യുവാവിന്റെ വിവാഹം നടന്നത്. വരന്റെയും വധുവിന്റേയും ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിയ്ക്കുന്നത്. തന്റെ വിവാഹ ദൃശ്യങ്ങള്‍ പ്രചരിയ്ക്കുന്നതില്‍ ഏറെ അസ്വസ്തനാണ് നവവരന്‍.

വിവാഹത്തിനെത്തിയ അതിഥികളില്‍ രണ്ട് സ്ത്രീകളാണ് ചിത്രമെടുത്തതെന്ന് വരന്‍ ഉറപ്പിച്ചു പറയുന്നു. വിവാഹ ദൃശ്യങ്ങള്‍ സ്ത്രീകള്‍ പകര്‍ത്തിയെന്ന കാര്യം വധുവിനും ഉറപ്പുണ്ട്. എന്നാല്‍ ഇവര്‍ ആരാണെന്ന വധുവിന് അറിയില്ല.
തങ്ങളുടെ ദൃശ്യങ്ങള്‍ അനുവാദമില്ലാതെ എടുക്കുകയും പ്രചരിപ്പിയ്ക്കുകയും ചെയ്തതിനെതിരയാണ് വരന്‍ കോടതിയെ സമീപിച്ചത്. കേസില്‍ സ്ത്രീകള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ 500,000 സൗദി റിയാല്‍ പിഴയായി ഇടാക്കും .












Click it and Unblock the Notifications