Get Updates
Get notified of breaking news, exclusive insights, and must-see stories!

ജി.ആര്‍.ടി ജ്വല്ലറിയുടെ ആദ്യ ഇന്റര്‍നാഷണല്‍ ഷോറൂം ദുബായില്‍ പ്രവര്‍ത്തനമാരംഭിച്ചു

ദുബായ്: സൗത്ത് ഇന്ത്യയിലെ ഏറ്റവും പ്രശസ്ഥമായ ജി.ആര്‍.ടി ജ്വല്ലറിയുടെ ആദ്യ ഇന്റര്‍നാഷണല്‍ ഷോറൂം ദുബൈ കറാമയിലാണ് തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. ചെന്നൈ ആസ്ഥാനമായുള്ള ഗ്രൂപ്പിന്റെ 50ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് പ്രവര്‍ത്തനം ഗള്‍ഫ് രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് മാനേജിംങ് ഡയറക്ടര്‍മാരായ ജി.രാധാക്യഷ്ണനും, ആനന്ദ് അനന്തപത്മനാഭനും ദുബായില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഉദ്ഘാടനം പ്രമാണിച്ച് ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ സമ്മാന പദ്ധതികളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജുലൈ 31 നുള്ളില്‍ 500 ദിര്‍ഹത്തിനോ അതിനു മുകളിലോ വിലവരുന്ന ആഭരണങ്ങള്‍ വാങ്ങുന്നവര്‍ക്കാണ് സമ്മാന പദ്ധതിയിലേക്ക് അവസരം ലഭിക്കുക. ഭാഗ്യ ശാലികള്‍ക്ക് ഒരു കിലോ സ്വര്‍ണ്ണം സമ്മാനമായി ലഭിക്കും. കൂടാതെ 10 വജ്രമാലയും 100 ദമ്പതികള്‍ക്ക് ഇന്ത്യയിലോട്ടും തിരിച്ചുമുള്ള വിമാന ടിക്കറ്റും സമ്മാനമായി ലഭിക്കും.

grt

ദുബായിക്ക് പുറമെ ഷാര്‍ജ, അബുദാബി തുടങ്ങിയ എമിറേറ്റുകളിലും, മറ്റ് ജി.സി.സി രാജ്യങ്ങളിലും താമസിയാതെ ശാഖകള്‍ ആരംഭിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. സി.ഇ.ഒ ആര്‍ വിജയരാഘവനും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+