Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗള്‍ഫ് ബിസിനസ് കാര്‍ഡ് ഡയറക്ടറി പ്രകാശനം ചെയ്തു

ദുബായ്: ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മീഡിയ പല്‍സ് കമ്പനിയുടെ ഗള്‍ഫ് ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ മിഡില്‍ ഈസ്റ്റ് പ്രകാശനം ദുബായില്‍ നടന്നു. കെന്‍സ ഹോള്‍ഡിംഗ്‌സ് ചെയര്‍മാന്‍ ശിഹാബ് ഷായില്‍ നിന്ന് അരോമ റെന്റ് എ കാര്‍ ഉടമ പി.സാജിദ് ആദ്യ കോപ്പി ഏറ്റുവാങ്ങി.

kk-3693

കഴിഞ്ഞ 9 വര്‍ഷത്തോളമായി ഖത്തറില്‍ പ്രസിദ്ധീകരിക്കുന്ന ഡയറക്ടറി ദുബൈ മാര്‍ക്കറ്റിലേക്കും പ്രവേശിക്കുകയാണെന്ന് മീഡിയ പഌ് സി. ഇ.ഒ. അമാനുല്ല വടക്കാങ്ങര പറഞ്ഞു. ഖത്തറിലെ ബിസിനസിന്റെ വലിയ പങ്കും ദുബൈ മാര്‍ക്കറ്റിനെ ആശ്രയിച്ചാണ് നീങ്ങുന്നത്. മൊത്ത വ്യാപാരവും ചില്ലറ വ്യാപാരവും ഒരു പോലെ ആശ്രയിക്കുന്ന കേന്ദ്രമെന്ന നിലക്കാണ് ദുബൈ മാര്‍ക്കറ്റിലേക്ക് പ്രവേശിക്കുവാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉപഭോക്താക്കളുടേയും സംരംഭകരുടേയും താല്‍പര്യവും നിര്‍ദേശവും കണക്കിലെടുത്ത് ഡയറക്ടറി ഓണ്‍ലൈനിലും ലഭ്യമാണ്.

kk-3658

ദുബായില്‍ നടന്ന ചടങ്ങില്‍ ശംസുദ്ധീന്‍ നെല്ലറ,ഗഫൂര്‍ പുതിയ വീട്ടില്‍, അക്കോണ്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ശുക്കൂര്‍ കിനാലൂര്‍, മീഡിയ പഌ് ഓപറേഷന്‍സ് മാനേജര്‍ റഷീദ പുളിക്കല്‍, സെയില്‍സ് മാനേജര്‍ ഷറഫുദ്ധീന്‍ തങ്കയത്തില്‍, മാര്‍ക്കറ്റിംഗ് കോര്‍ഡിനേറ്റര്‍മാരായ അബ്ദുല്‍ ഫത്താഹ് നിലമ്പൂര്‍, ഫൗസിയ അക്ബര്‍, പ്രൊഡകഷന്‍ കട്രോളര്‍ അഫ്‌സല്‍ കിളയില്‍ എന്നിവരും പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+