Get Updates
Get notified of breaking news, exclusive insights, and must-see stories!

എനര്‍ജി പാനിയങ്ങള്‍ ഗള്‍ഫ് നാടുകളില്‍ നിരോധിക്കാന്‍ ആലോചിക്കുന്നു

ദോഹ: കഴിഞ്ഞ ദിവസം ദോഹയില്‍ ചേര്‍ന്ന ജി സി സി ഭക്ഷ്യ സുരക്ഷാ യോഗത്തിലാണ് എനര്‍ജി പാനിയങ്ങള്‍ നിര്‍മ്മിക്കുന്നതും വിതരണം ചെയ്യുന്നതും നിര്‍ത്തലാക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നത്. ജനങ്ങളുടെ ആരോഗ്യ സുരക്ഷാ എതൊരു രാജ്യത്തിന്റയും പ്രധാന ഉത്തരവാദത്തില്‍പ്പെട്ടതാണെന്നും, വ്യാപകമായ രീതിയിലുള്ള ഇത്തരം പാനിയങ്ങളുടെ ഉപയോഗം ആരോഗ്യത്തിന് ഹാനികരമാണെന്ന് പഠനങ്ങള്‍ കണ്ടെത്തിയതായും യോഗം വിലയിരുത്തി.

എനര്‍ജി പാനിയങ്ങള്‍ ജി.സി.സി രാജ്യങ്ങളില്‍ നിരോധിക്കുന്നതു സംബന്ധിച്ച് വ്യക്തമായ പഠനം നടത്താന്‍ ഫുഡ് സേഫ്റ്റി കമ്മിറ്റി സെക്കന്‍ഡ് മിനിസ്ട്രിയല്‍ മീറ്റിംഗില്‍ തീരുമാനമായതായി സുപ്രീം കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് അറിയിച്ചു.

energy-drinks

ഭക്ഷണ നിര്‍മ്മാണം, വിതരണം, ഉപയോഗം തുടങ്ങിയ കാര്യങ്ങളില്‍ ജനങ്ങളില്‍ ശക്തമായ രീതിയിലുള്ള ബോധവല്‍കരണം നടത്താനും യോഗത്തില്‍ തീരുമാനമായി. ഭക്ഷ്യ സുരക്ഷാ മേഖലയില്‍ ക്രത്യമായ നിരീക്ഷണം നടത്താനും അപകടകരമായ സാഹചര്യങ്ങളില്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാനുള്ള സംവിധാനം ഏര്‍പ്പെടുത്താനും യോഗം തീരുമാനിച്ചു.

ജി സി സി രാജ്യങ്ങളിലുള്ള ജനങ്ങളുടെ സുരക്ഷയാണ് ഇത്തരം നടപടികള്‍ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ആരോഗ്യ മന്ത്രി എച്ച് ഇ അബ്ദുള്ള ബിന്‍ ഖാലി അല്‍ ഖഹ്താനി വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+