കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാട്‌സ് അപ്പ് വായനശാലയുമായി ഒരു കൂട്ടം പ്രവാസികള്‍!!

Google Oneindia Malayalam News

ജിദ്ദ: വായനയും അക്ഷരങ്ങളെയും സ്‌നേഹിക്കുന്നവരുടെ പൊതുകൂട്ടയ്മയായ ഗ്രന്ഥപ്പുര ജിദ്ദ പ്രമുഖരായ എഴുത്തുകാരുടെ സൃഷ്ടികള്‍ കേള്‍ക്കാന്‍ വായനശാല എന്ന പേരില്‍ അവസരം ഒരുക്കിയിരിക്കുന്നു. വോയിസ് മാത്രം അനുവദിനീയമായ വാട്‌സ് അപ്പ് ഗ്രൂപാണ് വായനശാല. ഇവിടെ കൃത്യമായി വായന ഇഷ്ടപെടുന്നവര്‍ക്ക് മാത്രമാണ് പ്രവേശനം നല്കുകയുള്ളൂ.

ലോകത്തിന്റെ ഏത് ഭാഗത്തുള്ള മലയാളിക്കും പ്രവേശനം അനുവദിച്ച ഗ്രൂപ്പില്‍ രണ്ടു ദിവസം കൊണ്ടുതന്നെ ഇതിലെ അംഗങ്ങളുടെ എണ്ണം പൂര്‍ത്തിയാകുകയും ചെയ്തു .അബു ഇരിങ്ങാടീരിയുടെ ഏറെ ശ്രദ്ദേയമായ മുപ്പത് അധ്യായങ്ങളുള്ള 'ദൃഷ്ട്ടാന്തങ്ങള്‍' എന്ന പുസ്തകമാണ് ആദ്യമായി വായനക്ക് തെരഞ്ഞെടുത്തത്.

whatsapp

ഗ്രന്ഥപ്പുരയുടെ സംഘാടകനായ കൊമ്പന്‍ മൂസ്സയാണ് വായനക്ക് നേതൃത്വം നല്കിയത് . എന്നും രാത്രി എട്ടുമണി മുതല്‍ 10 മണി വരെ പുസ്തക ചര്‍ച്ചകളും നടക്കാറുണ്ട് . എല്ലാം വോയിസ് മെസ്സേജ് ആയി മാത്രമേ അനുവദിക്കുകയുള്ളൂ.

അരുവി മോങ്ങം ,ബഷീര്‍ കഞ്ഞീരപ്പുഴ ,അക്കു അക്ബര്‍ ,ഷാജു അത്താണിക്കല്‍ സുമയ്യ മുഹമ്മദ് ,നിബ ബഷീര്‍ തൊട്ടിയന്‍,ഹക്കീം വെങ്ങൂര്‍ ,മുനീര്‍ കെ എഴൂര്‍ എന്നിവര്‍ വിവിധങ്ങളായ സൃഷ്ടികള്‍ അവതരിപ്പിച്ചു .വായനയെ സ്‌നേഹിക്കുകയും സമയപരിമിതി കാരണം അവസരം നഷ്ടപ്പെടുകയും ചെയ്യുന്നവര്ക്ക് ഇതൊരു വലിയ ആശ്വാസമാണെന്ന് ഡോ .ഇസ്മയില്‍ മരിതേരി ,അബു ഇരിങ്ങാടീരി എന്നിവര്‍ അഭിപ്രായപ്പെട്ടു .

English summary
Gulf emigrants equip an whatsapp library
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X