അരുവിക്കരയിലെ തിളക്കമാര്‍ന്ന വിജയം ഗള്‍ഫ് നാടുകളിലും ആഘോഷിച്ചു
ദുബായ്: അരുവിക്കര ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എസ് ശബരീനാഥിന്റെ തിളക്കമാര്‍ന്ന വിജയം ഉമ്മന്‍ചാണ്ടി സര്‍ക്കാറിന് കേരളത്തിലെ ജനങ്ങള്‍ നല്‍കിയ വലിയ അംഗീകാരമാണെന്ന് യു.എ.ഇ ലെ കോണ്‍ഗ്രസ്സ് വാക്താവ് പുന്നക്കന്‍ മുഹമ്മദാലി അഭിപ്രായപ്പെട്ടു.
ജി കാര്‍ത്തികേയന്‍ തുടക്കമിട്ട വികസനപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഉമ്മന്‍ചാണ്ടി നേത്യത്ത്വം നല്‍കുന്ന യു.ഡി.എഫ് സര്‍ക്കാറിന്റെ വിശ്വാസ്യത ഉറപ്പുവരുത്താനും,കള്ള പ്രചരണങ്ങള്‍ക്കുള്ള താക്കീതുമാണ് അരുവിക്കരയിലെ ജനങ്ങള്‍ ശബരീനാഥിലൂടെ നല്‍കിയിരിക്കുന്നതെന്ന് അദ്ധേഹം ഓര്‍മിപ്പിച്ചു.

കേരളത്തിലെ ജനങ്ങള്‍ക്ക് വിവാദ രാഷ്ട്രീയമല്ല വികസന രാഷ്ട്രീയമാണ് വേണ്ടതെന്ന് ഉപതെരഞ്ഞെടുപ്പ് തെളിയിച്ചിരിക്കുകയാണെന്നും അദ്ധേഹം വ്യക്തമാക്കി. പ്രവാസികളുടെ അഭിനന്ദനങ്ങളും ആശംസകളും ടെലഫോണിലൂടെ ബന്ധപ്പെട്ട് ശബരീനാഥിന് കൈമാറിയാതായും കോണ്‍ഗ്രസ്സ് വാക്താവ് അറിയിച്ചു. വിവിധ കോണ്‍ഗ്രസ്സ് സംഘടനകളുടെ നേത്യത്വത്തില്‍ മധുര പലഹാരവും ലഡു വിതരണവും നടന്നു.












Click it and Unblock the Notifications