ജിഷയുടെ കൊലപാതകത്തില്‍ ഗള്‍ഫിലും പ്രതിഷേധം
അബുദാബി: പെരുമ്പാവൂരില്‍ മ്യഗീയമായ പീഡനത്തിനിരയായി കൊലചെയ്യപ്പെട്ട ജിഷ എന്ന നിയമ വിദ്യാര്‍ത്ഥിക്ക് നീതി ലഭിക്കുന്നതിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അബുദാബിയില്‍ മെഴുക് തിരി തെളിയിച്ചു. അബുദാബി കേരള സോഷ്യല്‍ സെന്ററിലാണ് പുതിയൊരു കൂട്ടായ്മ നിലവില്‍ വന്നിരിക്കുന്നത്.
വിവിധ സ്ഥലങ്ങളില്‍ സ്ത്രീകള്‍ നേരിടേണ്ടി വരുന്ന അതിക്രമങ്ങള്‍ക്കെതിരെയുള്ള പ്രവാസികളുടെ പ്രതിഷേധമാണ് കൂട്ടായ്മയിലൂടെ ലക്ഷ്യംവെക്കുന്നതെന്ന് പ്രസിഡന്റ് പി. പദ്മനാഭന്‍ അറിയിച്ചു.

ഇദ്ദേഹം തെളിയിച്ച ആദ്യ തിരിയില്‍ നിന്നും നിരവധി ആളുകള്‍ മെഴുക്തിരി തെളിയിച്ച് പ്രതിഷേധത്തില്‍ പങ്ക് ചേരുകയായിരുന്നു. വനിതാ വിഭാഗം കണ്‍വീനര്‍ സുധ സുധീര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.












Click it and Unblock the Notifications