ഗള്‍ഫില്‍ ഏകീകൃത കറന്‍സി:സമയം തീരുമാനിച്ചിട്ടില്ല
മസ്‌കറ്റ്: നാല് ജിസിസി രാജ്യങ്ങള്‍ ഏകീകൃത കറന്‍സിയിലേക്ക് മാറുന്നത് സമയം നിശ്ചയിച്ചിട്ടില്ലെന്ന് ഗള്‍ഫ് മോണിറ്ററി കൗണ്‍സില്‍ അറിയിച്ചു. ഡിസംബര്‍ അവസാനത്തോടം നാല് രാഷ്ട്രങ്ങളും ഏകീകൃത കറന്‍സിയിലേക്ക് മാറും എന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കറന്‍സി മാറ്റത്തിന്റെ സമയം സംബന്ധിച്ച് ചില പത്രങ്ങളും വെബ്‌സൈറ്റുകളും പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ മുഴുവന്‍ തെറ്റാണെന്നാണ് മോണിറ്ററി കൗണ്‍സിലിന്റെ പത്രക്കുറിപ്പില്‍ പറയുന്നത്.

ആറ് രാഷ്ട്രങ്ങള്‍ അടങ്ങിയ ജിസിസിയിലെ നാല് രാജ്യങ്ങളില്‍ മാത്രമാണ് ഏകീകൃത കറന്‍സി വരുന്നത്. യുഎഇയും ഒമാനും ഇതില്‍ പങ്കാളികളല്ല. ഇക്കാര്യം ജിസിസി അധികൃതര്‍ നേരത്തെ സ്ഥിരീകരിച്ചിരുന്നതാണ്. എന്നാല്‍ എപ്പോഴാണ് പുതിയ കറന്‍സിയിലേക്ക് മാറുക എന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഇതുവരേയും ആയിട്ടില്ല.
പുതിയ കറന്‍സി അമേരിക്കന്‍ ഡോളറുമായി ഏകീകരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇത് സാമ്പത്തിക നടപടിയേക്കാള്‍ ഒരു രാഷ്ട്രീയ നടപടി മാത്രമായിരിക്കും എന്നാണ് വാര്‍ത്തകള്‍. യൂറോപ്യന്‍ യൂണിയനില്‍ യൂറോ നടപ്പാക്കിയത് പോലെ തന്നെയായിരിക്കും ഗള്‍ഫിലും ഏകീകൃത കറന്‍സി സമ്പ്രദായം നടപ്പാക്കുക. കഴിഞ്ഞ 15 വര്‍ഷമായി ഇതിനായുള്ള ചര്‍ച്ചകള്‍ നടന്നുവരികയായിരുന്നു.












Click it and Unblock the Notifications