കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേട്ട് ഞെട്ടണ്ട...: വെറും 3 മാസം, സൗദി അരാംകോയോടെ ലാഭവിഹിതത്തില്‍ റെക്കോർഡ് വർധനവ്

Google Oneindia Malayalam News

റിയാദ്: ലാഭവിഹിതത്തില്‍ വന്‍ കുതിച്ച് ചാട്ടവുമായി സൗദി അറേബ്യന്‍ എണ്ണകമ്പനിയായ സൗദി അരാംകോ. വർഷത്തിലെ ആദ്യ മൂന്ന് മാസത്തിലെ അവലോകനം പൂർത്തിയാക്കിയപ്പോള്‍ ലാഭം 80 ശതമാനത്തിലധികം ഉയർന്നുവെന്നാണ് ആഗോള എണ്ണ ഭീമന്‍ അറിയിക്കുന്നത്.

സൗദി അറേബ്യൻ ഓയിൽ കോ എന്നറിയപ്പെടുന്ന സ്ഥാപനത്തിന്റെ ആദ്യ പാദത്തിലെ വരുമാനം കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിലെ 21.7 ബില്യൺ ഡോളറിൽ നിന്ന് 39.5 ബില്യൺ ഡോളറായിട്ടാണ് ഇത്തവണ ഉയർന്നത്.

'ആ നീക്കമുണ്ടായാല്‍ ദിലീപ് ഏതായാലും മിണ്ടാതിരിക്കാന്‍ പോവുന്നില്ല: സർക്കാറിനും തലവേദന''ആ നീക്കമുണ്ടായാല്‍ ദിലീപ് ഏതായാലും മിണ്ടാതിരിക്കാന്‍ പോവുന്നില്ല: സർക്കാറിനും തലവേദന'

റഷ്യയുടെ ഉക്രൈൻ അധിനിവേശത്തെത്തുടർന്ന് ആഗോള ഊർജ വിപണി

റഷ്യയുടെ ഉക്രൈൻ അധിനിവേശത്തെത്തുടർന്ന് ആഗോള ഊർജ വിപണിയിലുണ്ടായ പ്രതിസന്ധിയാണ് അ​രാം​കോയ്ക്ക് നേട്ടമായത്. "പ്രാഥമികമായി ഉയർന്ന ക്രൂഡ് ഓയിൽ വിലയും വിറ്റഴിച്ച അളവും കഴിഞ്ഞ വർഷത്തേക്കാള്‍ മെച്ചപ്പെട്ടതാണ്", സൗദി അരാംകോ ഞായറാഴ്ച ഒരു പത്രക്കുറിപ്പിൽ പറഞ്ഞു. "ഊർജ്ജ സുരക്ഷ സുപ്രധാനമാണ്, ഞങ്ങൾ ദീർഘകാലത്തേക്ക് നിക്ഷേപം നടത്തുന്നു, പ്രതീക്ഷിക്കുന്ന ഡിമാൻഡ് വളർച്ച കൈവരിക്കുന്നതിന് ഞങ്ങളുടെ എണ്ണ, വാതക ഉൽപാദന ശേഷി വികസിപ്പിക്കുകയാണ്," അരാംകോ ചീഫ് എക്സിക്യൂട്ടീവ് അമിൻ നാസർ പറഞ്ഞു

ഇതിനുമപ്പുറം ഒരു അഴകുണ്ടോ? ഇല്ലെന്ന് തീർച്ചപ്പെടുത്തി ആരാധകർ; വൈറലായി ഭാവനയുടെ സ്റ്റാറ്റസ്

അന്താരാഷ്ട്ര തലത്തില്‍ പുനരുജ്ജീവിപ്പിക്കപ്പെടുന്ന

അന്താരാഷ്ട്ര തലത്തില്‍ പുനരുജ്ജീവിപ്പിക്കപ്പെടുന്ന സാമ്പത്തിക പ്രവർത്തനവും ആഗോള കൊറോണ വൈറസ് നിയന്ത്രണങ്ങളുടെ ഇളവുകളും ഇന്ധനത്തിന്റെ
ആവശ്യകത വലിയ തോതില്‍ വർധിപ്പിച്ചിട്ടുണ്ട്. ഇതോടൊപ്പമാണ് റഷ്യയുടെ യുക്രൈന്‍ അധിനിവേഷവും തുടർന്നുള്ള പ്രതിസന്ധികളും ഉയർന്ന് വരുന്നത്. ഇതെല്ലാം ആരാംകോയുടെ മുന്നേറ്റത്തിന് കാരണമാവുകയായിരുന്നു.

മാർച്ചിൽ, അരാംകോ 2021-ൽ 124 ശതമാനം അറ്റാദായ വർദ്ധനവാണ്

മാർച്ചിൽ, അരാംകോ 2021-ൽ 124 ശതമാനം അറ്റാദായ വർദ്ധനവാണ് രേഖപ്പെടുത്തിയത്. റഷ്യയുടെ ഉക്രെയ്ൻ അധിനിവേശത്തിന് തൊട്ടുപിന്നാലെ മാർച്ചിൽ എണ്ണവില 14 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ ബാരലിന് 139 ഡോളറിലെത്തിയിരുന്നു. റഷ്യൻ എണ്ണയുടെ ഒഴുക്ക് തുടരുകയും പുതിയ ലോക്ക്ഡൗണുകൾ ചൈനയിലെ എണ്ണ ആവശ്യകതയെ ബാധിക്കുകയും ചെയ്തതിനാൽ പിന്നീട് പതിയെ ഈ നിരക്ക് കുറയുകയായിരുന്നു. അന്താരാഷ്‌ട്ര മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് വില ബാരലിന് 111 ഡോളറിന് മുകളിലാണ് ഞായറാഴ്ച വ്യാപാരം നടക്കുന്നത്.

കഴിഞ്ഞയാഴ്ച ലോകത്തെ ഏറ്റവും മുല്യമുള്ള കമ്പനി

കഴിഞ്ഞയാഴ്ച ലോകത്തെ ഏറ്റവും മുല്യമുള്ള കമ്പനിയായി ആരാംകോ മാറിയിരുന്നു. ആപ്പിളിനെ മറികടന്നായിരുന്നും ആരാംകോ ഈ നേട്ടം കരസ്ഥമാക്കിയത്. ആരാംകോ കമ്പനിയുടെ ഓഹരി വില ചൊവ്വാഴ്ച 46.10 സൌദി റിയാലായി ഉയർന്നതോടെയാണ് ഈ നേട്ടം സ്വന്തമാക്കാന്‍ സാധിച്ചത്. ഓഹരി വിലയിലെ ഈ കുതിപ്പോടെ ആരോകോയുടെ വിപണി മൂല്യം 2.464 ട്രില്യണ്‍ അമേരിക്കന്‍ ഡോളറായി ഉയർന്നു.

ആപ്പിളിന്റെ വിപണി മൂല്യം 2.461 ട്രില്യണ്‍

ആപ്പിളിന്റെ വിപണി മൂല്യം 2.461 ട്രില്യണ്‍ ഡോളറായിരുന്നു. ആപ്പിളിനെ മറികടക്കാന്‍ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ അമേരിക്കന്‍ ഇതര കമ്പനിയായി മാറാനും അ​രാം​കോയ്ക്ക് സാധിച്ചു. വിപണി മൂല്യത്തിന്റെ കാര്യത്തില്‍ ആദ്യം പത്തില്‍ ഇടം നേടുന്ന അമേരിക്കന്‍ ഇതര കമ്പനിയുമായി അ​രാം​കോ.

ദിവസം താ​യ് നാ​ഷ​ന​ൽ ഓ​യി​ൽ ക​മ്പ​നി​യു​മാ​യി (പി.​ടി.​ടി)

അതേസമയം, അ​രാം​കോ കഴിഞ്ഞ ദിവസം താ​യ് നാ​ഷ​ന​ൽ ഓ​യി​ൽ ക​മ്പ​നി​യു​മാ​യി (പി ​ടി ​ടി) ധാ​ര​ണ​പ​ത്രം ഒ​പ്പു​വെ​ച്ചു. ഏ​ഷ്യ​യി​ലെ വിപണിയില്‍ സാ​ന്നി​ധ്യം വി​പു​ല​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാണ് തായ് കമ്പനിയുമായുള്ള അരാംകോയുടെ പുതിയ കരാർ. ര​ണ്ട് ക​മ്പ​നി​ക​ളും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം സു​പ്ര​ധാ​ന​വും അ​തി​വേ​ഗം വ​ള​രു​ന്ന​തു​മാ​യ നി​ര​വ​ധി ബി​സി​ന​സ് മേ​ഖ​ല​ക​ളി​ലെ വി​ത​ര​ണ ശൃം​ഖ​ല​യി​ൽ​നി​ന്ന് പ​ര​മാ​വ​ധി നേ​ട്ടം കൈ​വ​രി​ക്കുന്നതിലേക്ക് നയിക്കുമെന്നും സൗ​ദി അ​രാം​കോ സെ​യി​ൽ, ട്രേ​ഡ്​ ആ​ൻ​ഡ്​​ സ​പ്ലൈ പ്ലാ​നി​ങ്​ ഉ​പ​മേ​ധാ​വി ഇ​ബ്രാ​ഹിം ബു​വൈ​നൈ​ൻ വ്യക്തമാക്കി.

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

English summary
Gulf news: Record increase in dividends with Saudi Aramco
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X