കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെരുന്നാളിനായി ഗള്‍ഫ് ഒരുങ്ങി ദുബായിലും ഷാര്‍ജയിലും ഈദ് ഗാഹുകള്‍ നടക്കും

Google Oneindia Malayalam News

ദുബായ്: ത്യാഗ സ്മരണയില്‍ ലോക മുസ്ലിംങ്ങള്‍ ബലി പെരുന്നാളിനായി ഒരുങ്ങി. ഗള്‍ഫ് നാടുകളിലും ബലി പെരുന്നാളിനുള്ള ഒരുക്കങ്ങള്‍ ഏതാണ്ട് എല്ലാം പൂര്‍ത്തിയായി. വിവിധ വകുപ്പ് മേധാവികള്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്ന് പെരുന്നാള്‍ ആഘോഷങ്ങള്‍ക്കിടയില്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ വേണ്ട മുന്‍കരുതലുകളെ കുറിച്ച് ചര്‍ച്ച ചെയ്തു.

ഷാര്‍ജ മതകാര്യ വകുപ്പിന്റെ പ്രതേക അനുമതിയോടെ ഷാര്‍ജ ക്രിക്കറ്റ് സ്‌റ്റേഡിയത്തിനു പിന്നിലും ദുബായില്‍ ഇസ്ലാമിക് അഫയേഴ്‌സ് ആന്റ് ചാരിറ്റബിള്‍ ആക്ടിവിറ്റി ഡിപ്പാര്‍ട്‌മെന്റിന്റെ സഹായത്തോടെ അല്‍മനാര്‍ ഗ്രൗണ്ടില്‍ യുഎഇ ഇന്ത്യന്‍ ഇസ്ലാഹി സെന്ററും ഈദ് ഗാഹുകള്‍ ഒരുക്കിയിട്ടുണ്ട്. കാലത്ത് 6.30 നാണ് പെരുന്നാള്‍ നമസ്‌കാരം നടക്കുക എന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ദുബായില്‍ മലയാളത്തില്‍ ഖുത്തുബ നടക്കുന്ന ഏക ഈദ് ഗാഹ് അല്‍ മനാര്‍ ഗ്രൗണ്ടില്‍ നടക്കുന്നതായിരിക്കും.

eid13

എഐ അബ്ദുല്‍ മജീദ് സ്വലാഹി പെരുന്നാള്‍ നമസ്‌കാരത്തിന് നേത്യത്വം നല്‍കും. ഈദ് ഗാഹില്‍ എത്തുന്നവര്‍ അംഗശുദ്ധി വരുത്തി മുസല്ലയുമായി എത്തണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വിവിധ സ്ഥലങ്ങളില്‍ നിന്ന് വാഹന സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്ത്രീകള്‍ക്ക് പ്രതേക സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 4546998 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.

English summary
Gulf ready for eid: Eid Gah at Dubai and Sharjah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X