ബഹ് റൈന്‍: ഗള്‍ഫ് യൂണിയന്‍ സ്ഥാപിക്കുന്നതിന് ഒമാന്റെ അഭാവം തടസ്സമാകില്ലെന്ന് മന്ത്രി

കുവൈത്ത്, ഖത്തര്‍, സൗദി അറേബ്യ, ബഹ് റൈന്‍ എന്നീ രാഷ്ട്രങ്ങള്‍ക്കൊപ്പം ഒമാനും ജിസിസിയിലെ സ്ഥാപകാംഗമാണ്

മനാമ: ഒമാന്റെ പങ്കാളിത്തമില്ലെങ്കിലും അറേബ്യന്‍ ഗള്‍ഫ് യൂണിയന്‍ സ്ഥാപിക്കാനുള്ള നീക്കവുമായി മുന്നോട്ടുപോയേക്കുമെന്ന് ബഹ് റൈന്‍ മന്ത്രി. ഇത് സംബന്ധിച്ച് ഒമാനുള്ള നിലപാടിനെ മാനിക്കുന്നുണ്ടെങ്കിലും കൂട്ടായ്മ ശക്തിപ്പെടുത്തുന്ന നീക്കവുമായി മുന്നോട്ടുപോകുമെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി ഗാനിം അല്‍ ബുഐനൈന്‍ വ്യക്തമാക്കി.

കുവൈത്ത്, ഖത്തര്‍, സൗദി അറേബ്യ, ബഹ് റൈന്‍ എന്നീ രാഷ്ട്രങ്ങള്‍ക്കൊപ്പം ഒമാനും ജിസിസിയിലെ സ്ഥആപകാംഗമാണ്. ഗള്‍ഫ് യൂണിയന്‍ സ്ഥാപിക്കുന്ന വിഷയത്തില്‍ മറ്റ് രാജ്യങ്ങളെല്ലാം സമ്മതം അറിയിച്ചിട്ടുണ്ടെങ്കിലും ഒമാനാണ് എതിരഭിപ്രായം വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ ഒമാന്റെ വ്യക്തമാണെന്നും ഇക്കാരണം കൊണ്ട് ഗള്‍ഫ് യൂണിയന്‍ രൂപീകരിക്കുന്നതില്‍ നിന്ന് പിന്നോട്ട് വലിക്കില്ലെന്നുമാണ് ബഹ്‌റൈന്‍ മന്ത്രി വ്യക്തമാക്കിയത്. ജിസിസിയുടെ സ്ഥാപകനേതാക്കളില്‍ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സയീദ് മാത്രമാണിന്ന് ജീവിച്ചിരിക്കുന്നത്.

oman-map

ഡിസംബര്‍ ആറ്, ഏഴ് തിയ്യതികളില്‍ ബഹ്‌റൈനില്‍ വച്ച് നടക്കുന്ന 37ാമത് ജിസിസി രാജ്യങ്ങളുടെ നേതാക്കള്‍ പങ്കെടുക്കുന്ന ഉച്ചകോടിയില്‍ ഗള്‍ഫ് യൂണിയന്‍ രൂപീകരിക്കുന്നത് സംബന്ധിച്ച അജന്‍ഡ രൂപീകരിക്കും. 2011ലെ ജിസിസി ഉച്ചകോടിയില്‍ അന്നത്തെ സൗദി ഭരണാധികാരി അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസായിരുന്നു ജിസിസി രാജ്യങ്ങള്‍ ഗള്‍ഫ് യൂണിയന്‍ എന്ന നിലയിലേക്ക് ഉയരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അവതരിപ്പിച്ചത്. ജിസിസിയിലെ ആറ് രാജ്യങ്ങളും അദ്ദേഹം മുന്നോട്ടുവച്ച നിര്‍ദേശം അംഗീകരിക്കുകയും ചെയ്തു. ഇതിനൊപ്പം തന്നെ മറ്റ് രാജ്യങ്ങള്‍ ഇത് സംബന്ധിച്ച അന്തിമ വിവരങ്ങള്‍ പഠിക്കുന്നതിന് കൂടുതല്‍ സമയം ആവശ്യപ്പെടുകയായിരുന്നു.

2013 ഡിസംബറില്‍ മനാമയില്‍ നടന്ന ജിസിസി ഉച്ചകോടിയിലാണ് ഗള്‍ഫ് യൂണിയന് തങ്ങള്‍ എതിരാണെന്ന് വ്യക്തമാക്കിയത്. എന്നാല്‍ യൂണിയന്‍ രൂപീകരിക്കാനുള്ള ജിസിസിയുടെ നീക്കത്തെ തടയില്ലെന്നും വ്യക്തമാക്കി. ഒമാന്‍ വിദേശ കാര്യമന്ത്രി യൂസുഫ് ബിന്‍ അലവിയാണ് പ്രഖ്യാപിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+