ഗള്‍ഫ്ഫുഡ് 2016 ന് ദുബായില്‍ തുടക്കം കുറിച്ചു
ദുബായ്: ഗള്‍ഫ്ഫുഡ് 2016 ന് ദുബായില്‍ തുടക്കം കുറിച്ചു. ഇന്റര്‍നാഷല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ദുബായ് ഉപഭരണാരാധികാരി മേളയ്ക്ക് ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ഞായറാഴ്ച തുടക്കം കുറിച്ച മേള വ്യാഴ്യാഴ്ച അവസാനിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും 5000 ലധികം ഭക്ഷ്യോത്പന്ന നിര്‍മ്മാതാകളും 117 പവലിയന്‍മ്മാരും പങ്കെടുക്കുമെന്ന് കണക്കുകള്‍.

170 രാജ്യങ്ങളില്‍ നിന്ന് 85,000 ആളുകള്‍ മേള സന്ദര്‍ശിക്കാന്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. പ്രത്യേക പവലിയനായി ഇന്ത്യയും മേളയില്‍ പങ്കെടുക്കുന്നുണ്ട്.
ഗള്‍ഫ്ഫുഡ് മേളയിലൂടെ മില്ല്യണ്‍ കണക്കിന് രൂപയാണ് ആഗോളഭക്ഷ്യോത്പന്ന മേഖലയില്‍ എത്താന്‍ പോകുന്നത്. മേളയില്‍ പങ്കെടുക്കുന്നവര്‍ രാജ്യത്ത് ഭക്ഷ്യോത്പാദന മേഖലയില്‍ എത്രമാത്രം വിജയം കണ്ടെത്താന്‍ സാധിക്കും എന്ന് മനസ്സിലാക്കാനും കൂടിയാണ് എത്തുന്നത്.












Click it and Unblock the Notifications