ഹാബിറ്റാറ്റ് ഗ്രൂപ്പിന്റെ കീഴില്‍ ഉമ്മുല്‍ഖുവൈനില്‍ പുതിയ സ്‌കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു
ഉമ്മുല്‍ഖുവൈന്‍ ഹാബിറ്റാറ്റ് ഗ്രൂപ്പിനു കീഴില്‍ ഉമ്മുല്‍ഖുവൈനില്‍ പുതിയ സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു.സ്‌കൂള്‍ അങ്കണത്തില്‍ നടന്ന വര്‍ണ്ണാഭമായ പ്രവര്‍ത്തനോദ്ഘാടനത്തില്‍ നിരവധി കുട്ടികളും അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു. ചടങ്ങില്‍ എഴുത്തുകാരനും ഡല്‍ഹി സെന്റ് സ്റ്റീഫെന്‍സ് കോളേജ് അധ്യാപകനും ഹാബിറ്റാറ്റ് അക്കാദമിക് അഡ്വൈസറുമായ ഡോ. എന്‍.പി. ആഷ്‌ലി പ്രവാസി വിദ്യാഭ്യാസ രംഗത്തുണ്ടാവേണ്ട ഗുണപരമായ പുതിയ ആലോചനകളെക്കുറിച്ച് സംസാരിച്ചു.
ഹാബിറ്റാറ്റ് ഗ്രൂപ്പ് അക്കാദമിക് ഡയറക്ടര്‍ സി. ടി . ആദില്‍ മുഖ്യ പ്രഭാഷണം നടത്തി. വൈസ് പ്രിന്‍സിപ്പല്‍ മറിയം നിസാര്‍ രക്ഷിതാക്കള്‍ക്കുള്ള ഒറിയെന്റെഷെന്‍ നടത്തി.

ഉമ്മുല്‍ ഖുവൈനിലെ പ്രസിദ്ധമായ അറബ് സ്‌കൂളായ സഫിയ സ്‌കൂളിന്റെ നവീകരിച്ച കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ച സ്‌കൂള്‍ അധ്യയനവര്‍ഷത്തിനിടയില്‍ നാട്ടില്‍ നിന്ന് ഗള്‍ഫിലെത്തുന്ന കുട്ടികള്‍ക്ക് ഏറെ സഹായകരമായിരിക്കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ ഷംസു സമാന്‍ സി ടി പറഞ്ഞു. അഡ്മിഷന്‍ ആവശ്യമുള്ളവര്‍ +971 6 665588 എന്ന നമ്പറില്‍ വിളിക്കാവുന്നതാണ്.












Click it and Unblock the Notifications