കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൃതം സംസകരിക്കുന്നു:കബീര്‍ ബാഖവി

Google Oneindia Malayalam News

ദുബായ്: ഇസ്ലാമിലെ റമദാന്‍ വൃതം മനുഷ്യനെ സമ്പൂര്‍ണമായി സംസ്‌ക്കരിക്കുന്നു എന്ന് പ്രമുഖ വാഗ്മി ഹാഫിള് അഹമ്മദ് കബീര്‍ ബാഖവി പറഞ്ഞു. ഹോളി ഖുര്‍ആന്‍ പ്രഭാഷണ പരിപാടിയില്‍ 'റമദാന്‍ പാരത്രിക മോക്ഷത്തിന്' എന്ന വിഷയത്തെ ആസ്പദമാക്കിമുഖ്യ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആഹാര പദാര്‍ത്ഥങ്ങളുടെ ആര്‍ഭാടങ്ങള്‍ പ്രകടിപ്പിക്കുവാനുള്ള അവസരമായി റമദാന്‍ മാസത്തെ കാണുന്നവര്‍ക്ക് വൃതം കൊണ്ട് ഹൃദയത്തെ ശുദ്ധീകരിക്കാന്‍ കഴിയില്ല.ജീവിത വിശുദ്ധിയുണ്ടെങ്കില്‍ ഏത് ശത്രുവിനെയും കീഴടക്കാന്‍ വിശ്വാസിക്ക് സാധിക്കും.നോമ്പും നമസക്കാരവുമെല്ലാം പ്രകടനപരമായ അവസ്ഥയിലേക്ക് വഴിമാറുമ്പോള്‍ ആത്മീയ ചൈതന്യമാണ് നഷട്ടപെടുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

hafilahammedkabeer

ഖിസൈസ് ഇന്ത്യന്‍ അക്കാദമി ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പരിപാടി ജനബാഹുല്യം കൊണ്ടും സംഘാടക മികവു കൊണ്ടും ഏറെ ശ്രദ്ധേയമായിരുന്നു. ഹാഫിസ് ഹസാം ഹംസയുടെ ഖിറാഅത്തോട് കൂടി തുടങ്ങിയ പരിപാടിയില്‍ ദുബായ് കെ.എം.സി.സി പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ ആദ്യക്ഷത വഹിച്ചു. ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റി വൈസ് പ്രസിഡന്റ് ഖാലിദ് അല്‍ മര്‍സൂഖി പരിപാടി ഉദ്ഘാടനം ചെയ്തു.യു.എ.ഇ കെ.എം.സി.സി ജന:സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍ ആശംസ നേര്‍ന്നു സംസാരിച്ചു.

ദുബായ് സുന്നി സെന്റര്‍ പ്രസിഡന്റ് സയ്യിദ് ഹാമിദ് കൊയമ്മ തങ്ങള്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി,നാസര്‍ ഫൈസി കൂടത്തായി,പി.ടി അബ്ദുറഹിമാന്‍, അബ്ദുസലാം ബാഖവി,ഡോ:അന്‍വര്‍ അമീന്‍ റീജന്‍സി, ദുബൈ കെ.എം.സി.സി ട്രഷറര്‍ എ.സി ഇസ്മയില്‍ എന്നിവര്‍ സംബന്ധിച്ചു. ദുബായ് കെ.എം.സി.സി ആക്റ്റിംഗ് ജന:സെക്രട്ടറി അഡ്വ: സാജിദ് അബൂബക്കര്‍ സ്വാഗതവും ഒ.കെ ഇബ്രാഹിം നന്ദിയും പറഞ്ഞു.

English summary
Hafil Ahammed Kabeer Baqavi tell about Ramasan fasting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X