സൗദി: ചാവേര്‍ ആക്രമണത്തിന് പിന്നില്‍ ഹാഫിസ് സയീദിന്റെ ലഷ്‌കര്‍ ഇ ത്വയ്ബ!!!
റിയാദ്: സൗദിയില്‍ റംസാന്‍ മാസത്തിനിടെ ഉണ്ടായ ചാവേറാക്രമണത്തിന് പിന്നില്‍ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയ്യീദിന്റെ സംഘടനയെന്ന് റിപ്പോര്‍ട്ട്. യൂറോപ്യന്‍ പാര്‍ലമെന്റ് വൈസ് പ്രസിഡന്റ് റൈസാര്‍ഡ് സാര്‍ഡ്‌നെക്ക് 'വേക്ക് അപ്പ് കോള്‍ ടു ആന്റ് ടെററിസം ആയത്തുള്ളാസ്' എന്ന തലക്കെട്ടിലെഴുതിയ മുഖപ്രസംഗത്തിലാണ് ഇക്കാര്യം പരാമര്‍ശിച്ചിട്ടുള്ളത്. റംസാനിടെ മദീനയിലുള്‍പ്പെടെ സൗദിയിലുണ്ടായ ചാവേറാക്രമണങ്ങള്‍ക്ക് പിന്നില്‍ ലഷ്‌കര്‍ ഇ ത്വയ്ബയുടെ ഫലാഹ് ഇ ഇന്‍സാനിയത്ത് ഫൗണ്ടേഷനാണെന്നാണ് മുഖപ്രസംഗത്തിലെ വെളിപ്പെടുത്തല്‍.
ഇന്ത്യയെ ലക്ഷ്യംവെച്ച് ആക്രമണങ്ങള്‍ നടത്തിയിരുന്ന ലഷ്‌കര്‍ ഇ ത്വയ്ബയുടെ മിഡില്‍ ഈസ്റ്റിലുള്ള വ്യാപനം ഇസ്ലാമിക് സ്‌റ്റേറ്റിന്റെ വരവോടെ വര്‍ദ്ധിച്ചിട്ടുണ്ടെന്നും മുഖപ്രസംഗം ചൂണ്ടിക്കാണുന്നു. ഇതിനുള്ള തെളിവാണ് സൗദിയിലുണ്ടായ ചാവേര്‍ ആക്രമണങ്ങളെന്നും മുഖംപ്രസംഗം പറയുന്നു. സംഭവത്തെ തുടര്‍ന്ന് 12 പാകിസ്താനികളെയാണ്് സൗദി പോലീസ് അറസ്റ്റ് ചെയ്തത്. പ്രവാചകനിലേക്ക് മടങ്ങണമെന്ന് ആഹ്വാനം ചെയ്യുന്ന ഷരിഅത്ത് മതാനുഷ്ടാനങ്ങള്‍ കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് ലഷ്‌കര്‍ ഇ ത്വയ്ബയുടെ ഫലാഹ് ഇ ഇന്‍സാനിയത്ത് ഫൗണ്ടേഷന്‍ നടത്തുന്നതെന്നും അദ്ദേഹം പറയുന്നു.

2008 ലെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസ് സയീദ് ആരംഭിച്ച ജീവകാരുണ്യ സംഘടനയാണ് ഇന്‍സാനിയത്ത്. തീവ്രവാദത്തിലേക്കും മുസ്ലിം മൗലികതയിലേക്കും ആളുകളെ ആകര്‍ഷിക്കുന്നതിനുള്ള ഏജന്‍സിയായും ഇന്‍സാനിയത്ത് പ്രവര്‍ത്തിച്ച് വരികയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.












Click it and Unblock the Notifications