കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രീയം നന്മയുടേതാവണം; ഹൈദരലി തങ്ങള്‍

Google Oneindia Malayalam News

ദുബായ്: നാടിന്റെയും ജനങ്ങളുടെയും പുരോഗതിക്കും സമാധാനത്തിനും വേണ്ടിയാണു രാഷ്ട്രീയമെന്നും അത് നന്മയുടെ വഴി തേടുന്നതാകണമെന്നും മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അഭിപ്രായപെട്ടു. സമൂഹ നന്മക്കായി കര്‍മ്മ പദ്ധതികള്‍ ആവിഷ്‌കരിച്ച് മാതൃക സൃഷ്ടിച്ച പ്രസ്ഥാനമാണ് മുസ്ലീം ലീഗെന്നും , ജാതിമത രാഷ്ട്രീയ ചിന്തകള്‍ക്ക് അതീതമാണ് ഓരോ കാരുണ്യ പ്രവര്‍ത്തനമെന്നും അദ്ദേഹം പറഞ്ഞു.

ദുബായ് കെ.എം.സി.സി ദുബായ് റാഷിദ് ഹോസ്പിറ്റല്‍ ലൈബ്രറി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പ്രൊ ലീഡര്‍ഷിപ്പ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പി.എ റഷീദ്. സി.കെ സുബൈര്‍ എന്നിവര്‍ വിവിധ സെഷനുകളില്‍ ലീഡ് ചെയ്ത് സംസാരിച്ചു.

kmcc-1

ദുബായ് കെ.എം.സി.സി പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ ആധ്യക്ഷത വഹിച്ച പരിപാടിയില്‍ മുസ്ലീം ലീഗ് അഖിലേന്ത്യാ അധ്യക്ഷന്‍ ഇ.അഹമ്മദ് എം.പി , പി.വി അബ്ദുല്‍വഹാബ് എം.പി ,ഡോ:പുത്തൂര്‍ റഹ്മാന്‍, ഇബ്രാഹിം എളേറ്റില്‍, യഹയ തളങ്കര,വി.പി വമ്പന്‍ എന്നിവര്‍ സംസാരിച്ചു.

duabaikmcc-camp2

പൊയില്‍ അബ്ദുള്ള, പോട്ടംകണ്ടി അബ്ദുള്ള(അല മദീന ഗ്രൂപ്പ്),മുസ്തഫ (അല്‍ കത്തല്‍ ഗ്രൂപ്പ്), ജാബിര്‍ (ഹോട്ട് ട്രാക്ക്), കബീര്‍(സെല്‍കോണ്‍ ഗ്രൂപ്പ്), ഷാഫി (ടി.സി.എന്‍ ഗ്രൂപ്പ്) എന്നിവര്‍ സംബന്ധിച്ചു. ക്യാമ്പ് ഡയറക്റ്റര്‍ എ.സി ഇസ്മായില്‍ ക്യാമ്പ് അവലോകനം ചെയ്തു സംസാരിച്ചു. ദുബായ് കെ.എം.സി.സി ജന:സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി സ്വാഗതവും ഹനീഫ് കല്‍മട്ട നന്ദിയും പറഞ്ഞു.

English summary
Haidarali Thangal speaking about Politics
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X