ഇന്ത്യയില്‍ നിന്നും ഈ വര്‍ഷം 1,36,000 ഹാജിമാരെത്തും, സേവനങ്ങള്‍ക്കായുള്ള കരാര്‍ ഒപ്പ് വെച്ചു
ജിദ്ദ: ഈ വര്‍ഷം ഹജ്ജിനെത്തുന്ന ഇന്ത്യന്‍ ഹാജിമാര്‍ക്കുള്ള സേവനസൗകര്യങ്ങള്‍ക്കായുള്ള കരാര്‍ ദക്ഷിണേഷ്യന്‍ തീര്‍ഥാടകര്‍ക്കായുള്ള മുതവ്വിഫും, ഇന്ത്യന്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി പ്രതിനിധികളും തമ്മില്‍ ഒപ്പ് വെച്ചു. 1,36000 തീര്‍ത്ഥാടകര്‍ക്കു പുണ്ണ്യ ഭൂമികളില്‍ വിവിധ സേവനങ്ങള്‍ ഒരുക്കുന്നതിനുള്ളതാണു കരാര്‍.
മക്കയിലെ റുസൈഫയിലുള്ള മുതവ്വിഫ് ആസ്ഥാനത്ത് വെച്ച് നടന്ന ചടങ്ങില്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്കായുള്ള മുതവിഫ് വിഭാഗം മേധാവി റഅഫത്ത് ബിന്‍ ഇസ്മായീല്‍ ബദ്‌റും ഇന്ത്യയില്‍ നിന്നെത്തിയ കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഖൈസര്‍ ശമീമുമാണു കരാറില്‍ ഒപ്പ് വെച്ചത്.

ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ബി.എസ്. മുബാറക്കും ബി.ജെ.പി നേതാവ് സയ്യിദ് ഷാനവാസ് ഹുസൈന്‍ തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചിരുന്നു. 1 ലക്ഷം തീര്‍ത്ഥാടകര്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി വഴിയും ബാക്കി 36000 പേര്‍ സ്വകാര്യ ഗ്രൂപ്പുകള്‍ വഴിയുമാണു ഹജ്ജിനെത്തുക കരാര്‍ പ്രകാരം മിനയുടെ അതിര്‍ത്തികള്‍ക്കുള്ളില്‍ തന്നെ മുഴുവന്‍ ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്കും ടെന്റുകള്‍ നല്‍കാന്‍ മുതവിഫ് ബാധ്യസ്ഥരാണു.
കഴിഞ്ഞ വര്‍ഷങ്ങളിലെന്ന പോലെ ഈ വര്‍ഷവും വിശുദ്ധ നഗരികളില്‍ ഹാജിമാര്‍ക്ക് ഭക്ഷണ വിതരണം മുതവിഫ് ഏറ്റെടുക്കും. മദീനയിലെ താമസ സ്ഥലങ്ങളിലും ഭക്ഷണം മുതവിഫിന്റെ ഉത്തരവാദിത്വമായിരിക്കും. പുണ്ണ്യ സ്ഥലങ്ങള്‍ക്കിടയിലെ യാത്രകള്‍ക്ക് മശാഇര്‍ മെട്രോ ട്രെയിന്‍ സംവിധാനം ഒരു ലക്ഷം ഹാജിമാര്‍ക്ക് ലഭിക്കും.












Click it and Unblock the Notifications