തൂവെള്ള കടലായി അറഫ; ഭക്തിസാന്ദ്രം പൂണ്യഭൂമി... വൈകീട്ട് മുസ്ദലിഫയിലേക്ക്
മക്ക: ഹജ്ജ് എന്നാല്‍ അറഫാ സംഗമമാണ്. അറഫയില്‍ ഒത്തുചേരാത്തവര്‍ക്ക് ഹജ്ജിന്റെ പുണ്യം ലഭിക്കില്ല. മിനയില്‍ നിന്ന് ഇന്ന് രാവിലെ മുതല്‍ ഹാജിമാര്‍ അറഫ മൈതാനത്തേക്ക് എത്തി. ളുഹറിന് മുമ്പായി എല്ലാ ഹാജിമാരും സംഗമിച്ചു. ളുഹര്‍-അസര്‍ നമസ്‌കാരം ഒന്നിച്ച് നിര്‍വഹിച്ച ശേഷം നമീറ മസ്ജിദില്‍ മക്ക ഹറം പള്ളിയിലെ ഇമാമും ഖത്തീബുമായ ഡോ. ബന്ദര്‍ ബിന്‍ അബ്ദുല്‍ അസീസ് ബലില്ല പ്രഭാഷണം നിര്‍വഹിക്കും. പള്ളിക്കകത്തേക്ക് ഇത്തവണ കുറച്ചുപേര്‍ക്ക് മാത്രമാണ് പ്രവേശനമെന്ന് കഴിഞ്ഞ കാലങ്ങളില്‍ ഹജ്ജ് വോളണ്ടിയര്‍മാരായി സേവനം അനുഷ്ടിച്ചവര്‍ പറയുന്നു.
മുഹമ്മദ് നബിയുടെ വിടവാങ്ങല്‍ പ്രസംഗത്തെ അനുസ്മരിപ്പിക്കുന്നതാണ് അറഫയിലെ പ്രസംഗം. ഒരേസമയം പത്ത് ഭാഷകളില്‍ പ്രഭാഷണം വിവര്‍ത്തനം ചെയ്യും. ഇതിന് ശേഷം പ്രാര്‍ഥനയിലും ഖുര്‍ആന്‍ പാരായണത്തിലുമായി അറഫയില്‍ തുടരുന്ന ഹാജിമാര്‍ വൈകീട്ടോടെ മുസ്ദലിഫയിലേക്ക് പോകും. അവിടെ മഗ്‌രിബ്-ഇശാ നമസ്‌കാരം കഴിഞ്ഞ ശേഷമാണ് രാപ്പാര്‍ക്കല്‍. ചൊവ്വാഴ്ച രാവിലെയോടെ ഹാജിമാര്‍ മിനായിലേക്ക് മടങ്ങും. ജംറയില്‍ ആദ്യ കല്ലേറ് നടത്തും. പിശാചിനെ ആട്ടിയോടിക്കുന്നതിന്റെ പ്രതീകമായിട്ടാണ് ഈ കല്ലേറ്. ബുധനാഴ്ചയും വ്യാഴാഴ്ചയും മൂന്ന് ജംറയിലും കല്ലേറ് നിര്‍വഹിക്കുന്നതോടെ ഹജ്ജ് കര്‍മത്തിന് പരിസമാപ്തിയാവും.

(ഫയല്‍ ചിത്രം)
സാരിയും ചന്ദനക്കുറിയുമായി അനുശ്രീയുടെ ഫോട്ടോഷൂട്ട്; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
25 ലക്ഷത്തോളം ഹാജിമാര്‍ എല്ലാ വര്‍ഷവും സംഗമിക്കാറുള്ള ഹജ്ജിന് കഴിഞ്ഞ വര്‍ഷത്തെ പോലെ തന്നെയാണ് ഇത്തവണയും. കൊവിഡ് കാരണം 2020ല്‍ 10000 ഹാജിമാര്‍ക്കാണ് അവസരം നല്‍കിയത്. ഇത്തവണ ഇത് 60000 ആക്കി ഉയര്‍ത്തി. സൗദിയില്‍ താമസിക്കുന്ന 150 രാജ്യങ്ങളില്‍ നിന്നുള്ളവരെയാണ് ഇത്തവണ ഹജ്ജിന് തിരഞ്ഞെടുത്തത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കര്‍ശനമായ സുരക്ഷയിലാണ് കര്‍മങ്ങള്‍ നടക്കുന്നത്. 3000 ബസുകളാണ് ഹാജിമാര്‍ക്ക് അറഫയില്‍ എത്തുന്നതിന് സജീകരിച്ചത്.
അതേസമയം, കേരളത്തില്‍ ബലിപെരുന്നാള്‍ 21നാണ്. നേരത്തെ ചൊവ്വാഴ്ച നല്‍കിയിരുന്ന പൊതു അവധി സംസ്ഥാന സര്‍ക്കാര്‍ ബുധനാഴ്ചയാക്കി മാറ്റിയിട്ടുണ്ട്. ഇളവുകള്‍ നല്‍കിയിട്ടുണ്ടെങ്കിലും ജാഗ്രത കൈവെടിയാതെ വേണം ആഘോഷങ്ങള്‍ നടത്താന്‍ എന്ന് ആരോഗ്യ മേഖലയിലുള്ളവര്‍ നിര്‍ദേശിക്കുന്നു. കുട്ടികളും പ്രായമായവരും വീടിന് പുറത്തിറങ്ങുന്ന സാഹചര്യം ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.
ബസില്‍ യാത്രാ ചിത്രങ്ങളുമായി കുടുംബ വിളക്ക് താരം ആതിര മാധവ്, എങ്ങോട്ടാണെന്ന് ആരാധകര്‍












Click it and Unblock the Notifications