ഹജ്ജിന് ഓണ്‍ലൈനായി അപേക്ഷിയ്ക്കാം..ജനവരി 19 മുതല്‍
മുംബൈ: ഈ വര്‍ഷത്തെ (2015) ഹജ്ജ് യാത്രയ്ക്കള്‍ക്ക് ഓണ്‍ലൈനിലൂടെ അപേക്ഷ സമര്‍പ്പിയ്്ത്താം. ആദ്യമായാണ് ഹജ്ജ് അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴിയാക്കുന്നത്. ജനവരി പത്തൊന്‍പത് മുതല്‍ ഫിബ്രവരി 20 വരെ അപേക്ഷ സമര്‍പ്പിയ്ക്കാം.
മുംബൈയില്‍ ചേര്‍ന്ന ഹജ്ജ് കമ്മിറ്റി പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. ഓണ്‍ലൈന്‍ അപേക്ഷ സംവിധാനം ഏര്‍പ്പെടുത്തുന്നതോടെ ഒട്ടേപ്പേര്‍ക്ക് അപേക്ഷ അയക്കാനുള്ള സാഹചര്യമാണ് തുറക്കുന്നത്.

70 വയസ് പൂര്‍ത്തിയാക്കിയവര്‍ക്കും നാലാം വര്‍ഷ അപേക്ഷകര്‍ക്കും ഓണ്‍ലൈന്‍ മുഖേന ഹജ്ജ് അപേക്ഷ സമര്‍പ്പിയ്ക്കാം. ഇ-പേമെന്റ് സംവിധാനവും ലഭ്യമാണ്. ഓണ്‍ലൈനില്‍ അപേക്ഷിയ്ക്കുന്നവര്‍ ഹജ്ജ് ഹൗസില്‍ കമ്പ്യൂട്ടര്‍ പ്രിന്റ് എത്തിയ്ക്കണം. മുന്നൂറ് രൂപയാണ് ചാര്‍ജ്ജ്. എസ്ബിഐ, യൂണിയന്‍ ബാങ്ക് എന്നിവയുടെ പേഇന്‍ സ്ലിപ്പ് ഉപയോഗിച്ചും പണമടയ്ക്കാം.












Click it and Unblock the Notifications